ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘം ഇസ്രയേൽ നിയന്ത്രണത്തിലുണ്ടായിരുന്ന ഗലീലി മേഖല പിടിച്ചെടുത്തതായി റിപ്പോർട്ട്. യിഫ്തഹ് റോൺ എന്ന ഇസ്രയേലിന്റെ മുൻ സൈനിക ജനറലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകൾ പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയത്.
അറബ് ഇസ്രയേൽ യുദ്ധത്തിൽ പിടിച്ചെടുത്ത് ഇസ്രയേലിന്റെ ഭാഗമാക്കിയ പ്രദേശമാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. ഇവിടെ ഹിസ്ബുള്ള സുരക്ഷാമുൻകരുതലുകളും പ്രതിരോധ മാർഗങ്ങളും സ്ഥാപിച്ചതായും റിപ്പോർട്ട് ഉണ്ട്. ശക്തമായ ഏറ്റുമുട്ടൽ നടക്കുകയും ഹിസ്ബുള്ള റോക്കറ്റ് പ്രയോഗത്തിൽ പ്രദേശം പ്രേതഭൂമിയായി മാറിയിരിക്കുകയാണ്.
റോക്കറ്റ് ആക്രമണത്തിന് മറുപടിയെന്നോളം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മിസൈൽ ലോഞ്ചറുകൾ തകർത്തതായി ഇസ്രയേൽ സേന അവകാശപ്പെട്ടു. ഇസ്രയേൽ ലെബനോൻ യുദ്ധത്തിന് കളം ഒരുങ്ങുമ്പോൾ അമേരിക്കയുടെ നേതൃത്വത്തിൽ അറബ് – ഇസ്രയേൽ സൈനിക നേതൃത്വം രഹസ്യധാരണകൾ ഉണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ട്. ബഹ്‌റൈനിലെത്തിയ ഇസ്രയേലിന്റെ ഉന്നത സൈനിക നേതൃത്വമാണ് അറബ് സൈനിക മേധാവികളുമായി ചർച്ച നടത്തിയത്.