പാലസ്തീന് ഇനി ​ഗാസയില്ല. ഹമാസ് ആക്രമണം നടത്തി ഒരു മാസമായ ഇന്നലെ അർദ്ധരാത്രി ​ഗാസയിലെ അവസാന പ്രതിരോധവും തകർത്ത് ഇസ്രയേൽ സേന ന​ഗരത്തിൽ കടന്നു. ഒരേ സമയം കര,കടൽ, വായുമാർ​ഗം ആക്രമണം നടത്തിയെന്ന് പ്രഖ്യാപിച്ച് ബഞ്ചമിൻ നെത്യാഹു.

ന്യൂസ് ഡസ്ക്ക് : അന്താരാഷ്ട്ര സമർദങ്ങളും ഭീഷണികളും അവ​ഗണിച്ച് ​ഗാസയിൽ ഇസ്രയേൽ സൈന്യം പ്രവേശിച്ചു. ​ഗാസയുടെ ഹൃദയഭൂമിയിൽ സൈന്യം എത്തിയെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ​യോവാവ് ​ഗാലന്റ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ​ഗാസയുടെ വടക്ക് , തെക്ക് മേഖലകൾ വഴി ഒരേ സമയം കടൽ ,കര, വായു മാർ​ഗം ആക്രമണം നടത്തിയാണ് ​ന​ഗരത്തിൽ പ്രവേശിച്ചതെന്നും പ്രതിരോധമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഹമാസ് പ്രവർത്തകർ ഇസ്രയേലിൽ ആക്രമണം നടത്തിയിട്ട് ചൊവ്വാഴ്ച്ച് ഒരു മാസം തികഞ്ഞു. അന്നേ ദിനം അർദ്ധരാത്രിയാണ് ഇസ്രയേൽ സേന ​ഗാസയിൽ കടന്നിരിക്കുന്നത്. ഹമാസിന്റെ അവസാന പ്രതിരോധവും തകർത്തുവെന്നാണ് ഇസ്രയേൽ അവകാശവാദം. അതേ സമയം ബങ്കറുകൾ വഴിയുള്ള പോരാട്ടം ഹമാസിന്റെ ചില കേന്ദ്രങ്ങൾ തുടരുന്നുണ്ട്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരെ ഇത് വരെ കണ്ടെത്തിയിട്ടില്ല. ​ഗാസയിൽ കടന്ന ഇസ്രയേൽ സേനയുടെ പ്രഥമലക്ഷ്യം ബന്ദികളെ കണ്ടെത്തുക എന്നതാണ്. ഇതിനായി വിപുലമായ പരിശോധന പുരോ​ഗമിക്കുന്നു. ഹമാസിന്റെ ശക്തികേന്ദ്രമായ വടക്കൻ ​ഗാസ പൂർണമായും ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലാണ്. ഈ മേഖലയിൽ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി പാലസ്തീൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ പാലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,300 ആയി ഉയർന്നു. ഓരോ ദിവസവും 160 കുട്ടികൾ‌ ​ഗാസയിൽ കൊല്ലപ്പെടുന്നുവെന്നാണ് യുഎൻ കണക്ക്. ​ഗാസയിൽ പ്രവേശിച്ച സൈന്യം സാധാരണക്കാരെ കുടിയൊഴിപ്പിക്കുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ന​ഗരത്തിലെ ദക്ഷിണ കവാടം വഴി ജനങ്ങൾ കൂട്ടത്തോടെ പുറത്തോട്ട് പോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.

ജി7 രാജ്യങ്ങളുടെ നിർണായക യോ​ഗം.

ഇസ്രയേൽ-ഹമാസ് പോരാട്ടം ചർച്ച ചെയ്യാൻ ജി7 രാജ്യങ്ങളുടെ യോ​ഗം ചേരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ടോക്യോയിൽ നടക്കുന്ന യോ​ഗത്തിൽ പങ്കെടുക്കുന്നു. താത്കാലിക വെടിനിറുത്തലിന് യോ​ഗം ആഹ്വാനം ചെയ്യുമെന്ന് സൂചന. വെടിനിറുത്തൽ ആവിശ്യം നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെത്യാഹു തള്ളി കളഞ്ഞിട്ടുണ്ട്. പക്ഷെ തന്ത്രപരമായ നീക്കത്തിന്റെ ഭാ​ഗമായി താത്കാലിക വെടിനിറുത്തലിന് ഇസ്രയേലിന് മേൽ സമർദം ചെലുത്താനാണ് ലോകരാജ്യങ്ങളുടെ ശ്രമം. അമേരിക്ക, ലണ്ടൻ,കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവർ ഉൾപ്പെടുന്നതാണ് ജി7 രാജ്യങ്ങളഉടെ കൂട്ടായ്മ.

 

 

Read Also :08.11.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

Other news

സ്കോട്ട്ലൻഡിൽ മലയാളി വിദ്യാർത്ഥി മരിച്ചനിലയിൽ…! വിടവാങ്ങിയത് തൃശ്ശൂർ സ്വദേശി

മലയാളി വിദ്യാർത്ഥി സ്കോട്ട്ലൻഡിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ. തൃശ്ശൂർ സ്വദേശി ഏബലിനെയാണ്...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയണം; റിപ്പോർട്ട് ചെയ്യാൻ മൊബൈൽ ആപ്പ്

കൊച്ചി: ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയാൻ കർശനനടപടി വേണമെന്ന് ഹൈക്കോടതി. നിയമപരമായി...

ഹോളി ആഘോഷത്തിനിടെ സംഘർഷം; ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു; യുവാവിന് ​ഗുരുതര പരുക്ക്

തൃശൂർ: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് ​ഗുരുതരമായി പരുക്കേറ്റു. തൃശൂർ കുന്നംകുളം നഗരത്തിൽ...

ഒരൊറ്റ സ്‌ഫോടനത്തിൽ രണ്ട് ഫ്‌ലാറ്റുകൾ നിലംപരിശാകും; കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ

കൊച്ചി: വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്‌സിലെ ബി,...

മിമിക്രിക്കാർ തീവണ്ടിയുടെ കട കട ശബ്ദമെടുക്കാൻ ഇനി പാടുപെടും; അമേരിക്കൻ മെഷീൻ പണി തുടങ്ങി

കണ്ണൂർ: ഇപ്പോൾ ആ പഴയ കടകട ശബ്ദമില്ല. ചാഞ്ചാട്ടമില്ല. രാകിമിനുക്കിയ പാളത്തിലൂടെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!