ലെബനനിൽ കരയാക്രമണം നടത്താൻ ഇസ്രയേൽ തയ്യാറെടുക്കുന്നെന്ന് റിപ്പോർട്ട്. ലെബനനിൽ കരയാക്രമണത്തിന് സൈന്യം സജ്ജമാണെന്ന് വ്യക്തമാക്കി ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി രംഗത്തെത്തി. Israel destroys Mossad’s ballistic missiles in the air and declares a ground war
ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനത്തിനു നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടിരുന്നു.
ടെൽ അവീവിനെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ചു തകർത്തതായി ഇസ്രയേൽ വക്താവ് പറഞ്ഞു.
ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ലബനനിൽ ആക്രമണം ശക്തമാക്കുന്നത്.
ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് ‘ഖാദർ 1’ ബാലിസ്റ്റിക് മിസൈലുകൾ ഹിസ്ബുള്ള തൊടുത്തിന് പിന്നാലെയാണ് കരയാക്രമണത്തിന് തങ്ങൾ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ വ്യക്തമാക്കിയത്.
ലബനനിൽ കര ആക്രമണം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് വ്യോമാക്രമണം ശക്തമാക്കിയതെന്നും ഹെർസി ഹാലേവി വ്യക്തമാക്കി. ലബനനിൽ കര ആക്രമണത്തിന് ഉടനെ പദ്ധതിയില്ലെന്നായിരുന്നു ഇസ്രയേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നത്.