ഗുവാഹത്തി: ഐസിസ് ഇന്ത്യ തലവൻ പിടിയിൽ. ഇന്ത്യ തലവൻ ഹാരിസ് ഫാറൂഖിയെയും സഹായിയെയുമാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നതിന് ശേഷമാണ് ആസാമിൽ വെച്ച് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക ടാസ്‌ക് ഫോഴ്സ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരെ ഗുവാഹത്തിയിലെ എസ്ടിഎഫ് ഓഫീസിലേക്ക് എത്തിച്ചിട്ടുണ്ട്
![IMG-20240321-WA0004](https://news4media.in/wp-content/uploads/2024/03/IMG-20240321-WA0004.jpg)