ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന,തിരക്കുള്ള നായികമാരിലൊരാളായിരുന്നു സംയുക്ത വർമ്മ. ബിജു മേനോനുമായുള്ള വിവാഹത്തെ തുടർന്ന് അഭിനയത്തോട് ബൈ പറയുകയായിരുന്നു താരം.. എങ്കിലും ആരാധകർക്കിടയിൽ എന്നും സൂപ്പർ താരമാണ് സംയുക്ത.
ഇടയ്ക്ക് ചില പരസ്യങ്ങൾക്കായി ഇരുവരും ഒന്നിച്ച് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ അല്ലാതെ ഒരിക്കൽ പോലും ക്യാമറയുടെ മുൻപിൽ സംയുക്ത എത്തിയിട്ടില്ല. അടുത്തിടെ ഭർത്താവ് ബിജുമേനോന് ഒപ്പം ഗുരുവായൂരിൽ ദർശനം നടത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിറയുന്നത് സംയുക്തയുടെ ഒരു പഴയകാല പ്രസംഗമാണ്.
കൈതപ്രം സോമയാഗത്തിൽ അതിഥിയായി പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇനി ഒരിക്കലും സിനിമയിലേക്ക്ക്കില്ലേ എന്ന ആരാധകരുടെ ചോദ്യത്തിന് താരം ഇല്ല എന്ന് പറയാതെ പറയുന്നത്. ഞാൻ ഇന്ന് സാധരണ വീട്ടമ്മയാണ്. ഏറെ സന്തോഷവതിയായ ഒരു വീട്ടമ്മയാണ്. അങ്ങനെ ഫങ്ഷനുകളിൽ ഒന്നും ഞാൻ ഇപ്പോൾ പോകാറില്ല. പക്ഷേ ഇത്രയും നാൾ കഴിഞ്ഞിട്ടും ആളുകൾ എന്നെ സ്നേഹിക്കുന്നത് കാണുമ്പൊൾ അത് ഭാഗ്യമായി കരുതുന്നു.ഇവിടെ നടന്ന ഈ ഒരു യാഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. നിങ്ങൾ ഓരോ ആളുകൾക്കും ഇവിടെ പങ്കെടുക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്, നിങ്ങൾ ഓരോ ആളുകൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും യാഗഭൂമിയിൽ സംസാരിക്കവെ സംയുക്ത പറയുകയുണ്ടായി.സംയുക്തയുടെ യോഗ മാസ്റ്റർ കൈതപ്രം വാസുദേവൻ നമ്പൂതിരിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് സംയുക്ത യാഗഭൂമിയിൽ എത്തിയത്.വാക്കുകൾ കൊണ്ട് പറയാൻ പറ്റുന്നതല്ല ഈ യാഗത്തിന് എത്തിയതിന്റെ പ്രാധാന്യം. എന്നും സംയുക്ത പറയുകയായുണ്ടായി.
ഏപ്രിൽ – മെയ് മാസത്തിൽ ആണ് യാഗം നടന്നത്. എന്നാൽ മാസങ്ങൾക്കു ശേഷമാണ് വീഡിയോ ഇപ്പോൾ വീണ്ടും ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചത്. എന്നാൽ ഈ വീഡിയോ മറ്റൊരു ചർച്ചയ്ക്ക് കൂടി വഴി വച്ചു.സംയുക്ത കുലസ്ത്രീ ആണോ എന്ന ചോദ്യമായിരുന്നു വീഡിയോ ചിലർ ചോദിച്ചത്. എന്നാൽ അവർ മലയാള സിനിമയിൽ എന്നും ബഹുമാനം അർഹിക്കുന്ന ഒരു നടിയാണ്.എപ്പോൾ വേണമെങ്കിലും തിരിച്ചു സിനിമയിൽ എത്താൻ യോഗ്യതയുള്ള ആള്. ഇരുകൈയ്യും നീട്ടി അവരെ ആരാധകർ സ്വീകരിക്കുമെന്നും സംയുക്തയെ പിന്തുണച്ചുകൊണ്ട് ആരാധകർ പറയുകയുണ്ടായി.
മാത്രമല്ല പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച് യോഗ മാറ്റിൽ പുഞ്ചിരി തൂകിയിരിക്കുന്ന സംയുക്തയുടെ ഫോട്ടോ വിരൽ ആയതും ഈയിടെയാണ് .
എങ്ങനെ വിശ്രമിക്കാം എന്ന് പഠിക്കുന്നത് നിങ്ങളുടെ വലിയ ശക്തിയാണ്. ചെറിയൊരു ബ്രേക്കിന് ശേഷം ഞാൻ വീണ്ടും എന്റെ മാറ്റിൽ’, എന്ന ക്യാപ്ഷനോടെയായാണ് സംയുക്ത ഫോട്ടോ പങ്കുവെച്ചത്. ഫോട്ടോ വൈറലായതോടെ സംയുക്തയ്ക്ക് പ്രായമാകുന്നില്ലല്ലോ… എന്ന കമന്റുകളാണ് ഏറെയും വന്നത് .
ഏത് പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തുമ്പോഴും ബിജു മേനോൻ നേരിടുന്ന ചോദ്യമാണ് എന്തുകൊണ്ടാണ് സംയുക്തയെ അഭിനയിക്കാൻ വിടാത്തത് എന്നത്. അടുത്തിടെ ഇതിനുള്ള കൃത്യമായ മറുപടി നടൻ പറഞ്ഞിരുന്നു.’സിനിമയിൽ നിന്നും വിട്ടുനിൽക്കാമെന്നത് സംയുക്ത സ്വയം എടുത്ത തീരുമാനമാണ്. രണ്ടുപേരും ജോലിക്ക് പോവുന്നത് പ്രാവർത്തികമാക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല. മകന്റെ കാര്യങ്ങളും നോക്കി ഞാൻ വീട്ടിൽ ഇരുന്നോളാമെന്ന് സംയുക്ത തന്നെ പറഞ്ഞതാണെന്നാണ്’, ബിജു മേനോൻ പറഞ്ഞത്. മലയാളത്തിലെ തിരക്കുള്ള താരമാണ് ബിജു മേനോൻ ഇപ്പോൾ.