അയര്‍ലണ്ടില്‍ നാലു വര്‍ഷത്തിനുള്ളില്‍ പൂട്ടുവീണത് 77 നഴ്സിംഗ് ഹോമുകള്‍ക്കെന്നു എന്‍ എച്ച് ഐ കണക്കുകള്‍. ഈ മേഖലയിലെ പത്തില്‍ ആറു പേര്‍ക്ക് പോലും നഴ്സിംഗ് ഹോം കെയര്‍ ലഭിക്കില്ലെന്ന സ്ഥിതിയാണെന്ന് എന്‍ എച്ച് ഐ ഗവേഷണം പറയുന്നു. Ireland’s nursing homes to close
ഈ വര്‍ഷം ഇതുവരെ ഏഴ് ഹോമുകള്‍ പൂട്ടി. കഴിഞ്ഞ വര്‍ഷം 10 നഴ്സിംഗ് ഹോമുകളാണ് പൂട്ടിയത്. ഫെയര്‍ ഡീല്‍ സ്‌കീമുമായി ബന്ധപ്പെട്ട് കുതിച്ചുയരുന്ന നടത്തിപ്പ് ചെലവുകള്‍ താങ്ങാനാകാതെ വന്നതോടെയാണിത് എന്നാണ് റിപ്പോർട്ടുകൾ.
ഫെയര്‍ ഡീല്‍ സ്‌കീം ഈ സ്‌കീം അടിയന്തരമായി പരിഷ്‌കരിക്കണമെന്നും ഇത് കാലഹരണപ്പെട്ടെന്നും കാലത്തിന് അനുയോജ്യമല്ലെന്നും എന്‍ എച്ച് ഐ ചീഫ് എക്സിക്യൂട്ടീവ് തദ്ഗ് ഡാലി പറഞ്ഞു. ഇതിനു തയ്യാറായില്ലെങ്കിൽ ഭാവിയിൽ കൂടുതല്‍ നഴ്സിംഗ് ഹോമുകള്‍ അടയ്ക്കേണ്ടി വന്നേക്കാം. ഗ്രാമപ്രദേശങ്ങളിലെ സ്ഥാപനങ്ങളാണ് പൂട്ടുന്നവയിലേറെയും. ആകെ 2,600 ബെഡ്ഡുകളാണ് ഇതോടെ നഷ്ടമായത്.
എന്നാൽ, രൂക്ഷമായ പ്രശ്നങ്ങളില്ലെന്നു ആരോഗ്യ വകുപ്പിലെ സഹമന്ത്രി മേരി ബട്ട്‌ലർ പറയുന്നു. ഓരോ നഴ്സിംഗ് ഹോമിലെയും താമസക്കാര്‍ക്ക് ആഴ്ചയില്‍ കുറഞ്ഞത് 1,000 യൂറോ വീതം ചെലവഴിക്കുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്. 900 മുതല്‍ 1000 വരെ കിടക്കകളുടെ സേവനം അധികമായി ലഭിക്കുന്നുണ്ടെന്നും ഈ മേഖലയിലേക്ക് പുതിയ സേനദാതാക്കള്‍ വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.