അയർലൻഡ് മലയാളികൾക്ക് മറ്റൊരു ദുഃഖവാർത്ത കൂടി സമ്മാനിച്ചുകൊണ്ട് മറ്റൊരു മലയാളികൂടി അന്തരിച്ചു. കോതമംഗലം കുറുപ്പംപടി സ്വദേശി ഷാലറ്റ് ബേബിയാണ് വിടവാങ്ങിയത്. Ireland malayali shallot baby passed away
ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹം.
കോതമംഗലത്തിനടുത്തുള്ള കുറുപ്പുംപടി സ്വദേശിയായ ഷാലറ്റ് 17 വർഷങ്ങളായി അയർലൻഡിലെ സ്ഥിരതാമസക്കാരനായിരുന്നു. സീമയാണ് ഭാര്യ. മക്കൾ സാന്ദ്ര ഷാലറ്റ്, ഡേവിഡ് ഷാലറ്റ്.
കേരളാ ഹൗസിന്റെ സ്ഥാപകാംഗവും കൂടിയാണ് ഷാലറ്റ്. ഫിംഗ്ലസിൽ സ്ഥിരതാമസമാക്കിയ ഷാലറ്റ് ഡബ്ലിൻ എച്ച് എസ് ഇയുടെ കെയർ യൂണിറ്റിൽ സ്റ്റാഫ് ആയി പ്രവർത്തിക്കുകയായിരുന്നു.