web analytics

കപ്പിനും ചുണ്ടിനും ഇടയിൽ ഒറ്റ മത്സരം; പഞ്ചാബിന് പഞ്ച് നൽകി റോയല്‍ ചലഞ്ചേഴ്സിൻ്റെ മാസ് എൻട്രി

മൊഹാലി: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐ.പി.എൽ ഫൈനലില്‍. ക്വാളിഫയര്‍ -1ൽ കരുത്തരായ പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ആര്‍സിബി ഫൈനലിലെത്തിയത്.

അര്‍ധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടിന്റെ തകര്‍പ്പൻ പ്രകടനമാണ് ആര്‍സിബിയ്ക്ക് ജയം എളുപ്പമാക്കിയത്. 102 റൺസ് വിജയലക്ഷ്യം 10 ഓവറുകൾ ബാക്കി നിര്‍ത്തി ആര്‍സിബി മറികടന്നു.

പവര്‍ പ്ലേയിൽ പോലും ആര്‍സിബി വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം കുതിക്കുന്ന കാഴ്ചയാണ് കാണാനായത്. പക്ഷെ 12 പന്തിൽ 12 റൺസ് നേടിയ വിരാട് കോലിയ്ക്ക് തിളങ്ങാനായില്ല.

എന്നാൽ, ഒരറ്റത്ത് തകര്‍പ്പൻ ഫോമിലായിരുന്ന സാൾട്ട് അനായാസം സ്കോര്‍ ഉയര്‍ത്തിയതോടെ ആര്‍സിബി വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം അടുക്കുകയായിരുന്നു.

13 പന്തിൽ 19 റൺസ് നേടിയ മായങ്ക് അഗര്‍വാളിനെ മുഷീര്‍ ഖാൻ പുറത്താക്കിയെങ്കിലും 23 പന്തിൽ സാൾട്ട് അര്‍ധ സെഞ്ച്വറി തികച്ചു.

10-ാം ഓവറിൽ തന്നെ ആര്‍സിബി വിജയലക്ഷ്യം മറികടന്നു. സാൾട്ട് 56 റൺസുമായും നായകൻ രജത് പാട്ടീദാര്‍ 15 റൺസുമായും പുറത്താകാതെ നിന്നു.

സുയാഷ് ശർമ്മയും ജോഷ് ഹേസൽവുഡും ചേർന്നാണ് പഞ്ചാബ് കിംഗ്സ് ബാറ്റര്‍മാരെ എറിഞ്ഞിട്ടത്.

രണ്ട് പേരും 3 വിക്കറ്റുകൾ വീതമാണ് നേടിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ആർസിബി പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ, ജോഷ് ഇംഗ്ലിസ് തുടങ്ങിയവരുടെ വിക്കറ്റുകൾ പവര്‍ പ്ലേ പൂര്‍ത്തിയാകും മുമ്പ് തന്നെ വീഴ്ത്തിയതാണ് പഞ്ചാബിന് വൻ തിരിച്ചടിയായത്.

ബാറ്റിംഗ് നിര പൂർണ്ണമായും തകർന്നപ്പോൾ പഞ്ചാബിന് 14.1 ഓവറിൽ 101 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ.

ഇതോടെ പഞ്ചാബ് കിംഗ്‌സ് ഐപിഎൽ പ്ലേഓഫുകളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോര്‍ എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു.

ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം സ്കോറുകൾ

87 – ഡെക്കാൻ ചാര്‍ജേഴ്സ് vs രാജസ്ഥാൻ റോയൽസ് (2008)
101 – പഞ്ചാബ് കിംഗ്സ് vs റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (2025)
101 – ലക്നൗ സൂപ്പര്‍ ജയന്റ്സ് vs മുംബൈ ഇന്ത്യൻസ് (2023)
104 – ഡെക്കാൻ ചാർജേഴ്‌സ് vs ചെന്നൈ സൂപ്പര്‍ കിംഗ്സ് (2010)
107- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് vs മുംബൈ ഇന്ത്യൻസ് (2017″

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ ന്യൂഡൽഹി: രാജ്യത്ത്...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ കൊച്ചി: കൊച്ചി അന്താരാഷ്ട്ര...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ...

Related Articles

Popular Categories

spot_imgspot_img