web analytics

ഗുജറാത്തിൻ്റെ കൈയ്യെത്തും ദൂരത്തുണ്ട് പ്ലേ ഓഫ്;സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തിയത് 38 റണ്‍സിന്

അഹമ്മദാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 38 റണ്‍സിനു വീഴ്ത്തിയതോടെ ഐപിഎല്‍ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്.

ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 225 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ എസ്ആര്‍എച്ചിന്റെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു.

ജയത്തോടെ പോയൻ്റ് പട്ടികയിൽ ​ഗുജറാത്ത് രണ്ടാം സ്ഥാനത്തെത്തി. സൺറൈസേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിക്കുകയും ചെയ്തു.

ടോസ് നേടി എസ്ആര്‍എച്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന്റെ മുന്‍നിര ബാറ്റർമാർ സ്വന്തം മൈതാനത്ത് തല്ലിത്തകര്‍ക്കാനുള്ള മൂഡിലാണ് ഇറങ്ങിയത്.

നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് അടിച്ചെടുത്തു.വിജയത്തിലേക്ക് ബാറ്റെടുത്ത സണ്‍റൈസേഴ്‌സിനായി ട്രാവിസ് ഹെഡ്- അഭിഷേക് ശര്‍മ സഖ്യം അതിവേഗത്തിലുള്ള തുടക്കമാണ് നല്‍കിയത്. അഭിഷേകായിരുന്നു കൂടുതല്‍ അപകടകാരി.

സ്‌കോര്‍ 49ല്‍ നില്‍ക്കെ ഹെഡ് മടങ്ങി. താരം 16 പന്തില്‍ 40 റണ്‍സെടുത്തിരുന്നു. ഹെഡ് മടങ്ങിയെങ്കിലും ഒരറ്റത്ത് അഭിഷേക് തകര്‍പ്പന്‍ അടി തുടര്‍ന്നു. മറുഭാഗത്ത് പക്ഷേ വിക്കറ്റുകള്‍ വീഴുന്നുണ്ടായിരുന്നു.

15ാം ഓവറില്‍ സ്‌കോര്‍ 139ല്‍ നില്‍ക്കെ അഭിഷേക് ശര്‍മയെ ഇഷാന്ത് ശര്‍മ മടക്കിയയച്ചു. താരം 41 പന്തില്‍ 6 സിക്‌സും 4 ഫോറും സഹിതം 74 റണ്‍സെടുത്തു.

പിന്നീടെത്തിയവർ ക്രീസില്‍ നിന്നു പൊരുതാനുള്ള ആര്‍ജവം കാണിച്ചില്ല. ഹെയ്ന്റിച് ക്ലാസന്‍ (23), നിതീഷ് കുമാര്‍ റെഡ്ഡി (പുറത്താകാതെ 21), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ( പുറത്താകാതെ 10 പന്തില്‍ 19) എന്നിവാണ് അല്‍പ്പമെങ്കിലും ക്രീസില്‍ നിന്ന മറ്റുള്ളവര്‍. പക്ഷേ അന്തിമ വിജയത്തിലേക്ക് അതു പോരായിരുന്നു.

4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണ ഗുജറാത്ത് ബൗളര്‍മാരില്‍ മികച്ചു നിന്നു. മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റെടുത്തു. ഇഷാന്ത് ശര്‍മ, ജെറാള്‍ഡ് കോറ്റ്‌സി എന്നിവര്‍ ഓരോ വിക്കറ്റു വീഴ്ത്തി.

നേരത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ജോസ് ബട്ലര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും സായ് സുദര്‍ശന്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ നിര്‍ണായക ബാറ്റിംഗ് കാഴ്ചവെച്ചതോടെയാണ് ഗുജറാത്ത് സ്‌കോര്‍ കുതിച്ചു പാഞ്ഞത്. അവസാന ഓവറില്‍ ഗുജറാത്തിനു 3 വിക്കറ്റുകള്‍ നഷ്ടമായി.

38 പന്തില്‍ 10 ഫോറും 2 സിക്സും സഹിതം ഗില്‍ 76 റണ്‍സെടുത്തു. ബട്ലര്‍ 37 പന്തില്‍ 4 സിക്സും 3 ഫോറും സഹിതം 64 റണ്‍സും കണ്ടെത്തി. സായ് സുദര്‍ശന്‍ 23 പന്തില്‍ 9 ഫോറുകള്‍ സഹിതം 48 റണ്‍സെടുത്തു. വാഷിങ്ടന്‍ സുന്ദര്‍ 16 പന്തില്‍ 21 റണ്‍സും അടിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

പൗരത്വം ലഭിക്കാൻ 20 വർഷം കാത്തിരിക്കണം; അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ഇല്ല: അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ

അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ ലണ്ടൻ: അനധികൃത ബോട്ടുകളിലും ട്രക്കുകളിലും...

ബത്തേരിയില്‍ സീറ്റ് തർക്കം തീർന്നു; കോൺഗ്രസ് വഴങ്ങി, ജോസഫ് വിഭാഗത്തിന് മുഖ്യ വാർഡ്

ബത്തേരിയില്‍ സീറ്റ് തർക്കം തീർന്നു; കോൺഗ്രസ് വഴങ്ങി, ജോസഫ് വിഭാഗത്തിന് മുഖ്യ...

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്… ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല

എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്… ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല ന്യൂഡൽഹി: ഡിസംബർ...

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ...

Related Articles

Popular Categories

spot_imgspot_img