web analytics

ഇൻസ്റ്റന്റ് നൂഡിൽസ് വില്ലനായി; ഏഴു വയസുകാരന് ദാരുണാന്ത്യം; ആറ് പേർ ആശുപത്രിയിൽ; ഒരാളുടെ നില ഗുരുതരം

പിലിഭിത്ത്: ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ച ഏഴ് വയസുകാരന് ദാരുണാന്ത്യം. ഒപ്പം കഴിച്ച ആറ് കുടുംബാം​ഗങ്ങൾ ​ആശുപത്രിയിൽ ചികിത്സയിലുമാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. ഡെറാഡൂൺ സ്വദേശിയായ രാഹുൽ കുമാർ ആണ് മരിച്ചത്. ബന്ധുക്കളെ കാണാൻ അമ്മ സീമയ്ക്കും സഹോ​ദരങ്ങളായ വിവേകിനും സന്ധ്യക്കും ഒപ്പമാണ് രാഹുൽ എത്തിയത്.

വിവേകിനെ റായ്ബറേലി ജില്ലാ ആശുപത്രിയിലും മറ്റുള്ളവർ പിലിഭിത്തിലെ സാമൂഹിക ചികിത്സാ കേന്ദ്രത്തിലുമാണ് ചികിൽസയിലുള്ളത്. സീമയും സന്ധ്യയും വിവേകും സീമയുടെ മൂന്നു സഹോദരങ്ങളും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. വിവേകിന്റെ നില ​ഗുരുതരമായി തുടരുകയാണ്. വിവേക് ഒഴികെയുള്ളവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

നൂഡിൽസ് കഴിച്ചതിന്റെ അടുത്ത ദിവസം എല്ലാവർക്കും കഠിനമായ വയറുവേദനയും അതിസാരവും അനുഭവപ്പെടുകയായിരുന്നു.
ഉച്ചഭക്ഷണമായി കഴിച്ച നൂഡിൽസാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. അരിയാഹാരത്തിനൊപ്പമാണ് ഇവർ നൂഡിൽസ് കഴിച്ചത്. ആരോ​ഗ്യനില വഷളായതോടെ എല്ലാവരും ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല.

 

Read Also:വൈദ്യുതി ലൈന്‍ മാറ്റുന്നതിനുവേണ്ടി പോസ്റ്റിനു മുകളില്‍ കയറി; പെട്ടെന്ന് ബോധരഹിതനായി ലൈനിന് മുകളിലേക്ക്; ജീവനക്കാരന് ദാരുണാന്ത്യം; ഷോക്കേറ്റതെന്ന് നാട്ടുകാർ; അല്ലെന്ന് കെ.എസ്.ഇ.ബി

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുക 30,000 ജീവനക്കാർക്ക്

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുക 30,000 ജീവനക്കാർക്ക് ചെലവ് ചുരുക്കൽ നടപടികളുടെ...

വിജയ് വീണ്ടും രാഷ്ട്രീയ വേദിയിൽ; കരൂർ ദുരന്തത്തിന് പിന്നാലെ സ്റ്റാലിൻ സർക്കാരിനെതിരെ രൂക്ഷ വിമർശനം

വിജയ് വീണ്ടും രാഷ്ട്രീയ വേദിയിൽ; കരൂർ ദുരന്തത്തിന് പിന്നാലെ സ്റ്റാലിൻ സർക്കാരിനെതിരെ...

സംസ്ഥാനത്ത് വീണ്ടും കോളറ; സ്ഥിരീകരിച്ചത് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന...

ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു; പത്തുദിവസത്തിനിടെ പവന് 9000 രൂപയുടെ ഇടിവ്

ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു; പത്തുദിവസത്തിനിടെ പവന് 9000 രൂപയുടെ ഇടിവ് കൊച്ചി:...

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് തിരുവനന്തപുരം:...

കെനിയയില്‍ ചെറു വിമാനം തകര്‍ന്നുവീണു; 12 പേർക്ക് ദാരുണാന്ത്യം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍

കെനിയയില്‍ ചെറു വിമാനം തകര്‍ന്നുവീണു; 12 പേർക്ക് ദാരുണാന്ത്യം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍ നെയ്‌റോബി:...

Related Articles

Popular Categories

spot_imgspot_img