മോഷണക്കേസിൽ ഇൻസ്റ്റഗ്രാം താരം മുബീന പിടിയിൽ. ബന്ധുവീടുകളിൽ നിന്ന് 17 പവനോളം സ്വർണ്ണം മോഷ്ടിച്ച സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്. Instagram star Mubeena arrested in theft case
ഇക്കഴിഞ്ഞ സെപ്റ്റംബർ 30നാണ് മുബീന ബന്ധുവീട്ടിൽ മോഷണം നടത്തിയത്. പത്ത് പവനോളം സ്വർണ്ണമാണ് ഈ വീട്ടിൽ നിന്നും കവർന്നത്. വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന തക്കം നോക്കി എത്തി ലോക്കർ തുറന്നാണ് മുബീന സ്വർണ്ണം മോഷ്ടിച്ചത്.
മോഷണം കണ്ടെത്തിയതിനെത്തുടർന്ന് ബന്ധു വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ചത് മുബീനയാണെന്ന് തെളിഞ്ഞത്. ഇതിനെ തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി. പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോഴും സ്വർണം താൻ മോഷ്ടിച്ചു എന്ന് സമ്മതിക്കാൻ മുബീന തയ്യാറായില്ല.
എന്നാൽ, സിസിടിവി തെളിവുകൾ അടക്കം നിരത്തി പോലീസ് വീണ്ടും ചോദ്യം ചെയ്തതോടെയാണ് മുബീന കുറ്റം സമ്മതിച്ചത്. ഇതുകൂടാതെ മറ്റൊരു മോഷണം കൂടി താൻ ഇതിനിടെ നടത്തിയതായി മുബീന സമ്മതിച്ചു. അടുത്ത സുഹൃത്തിന്റെ വീട്ടിൽ നിന്നും അന്ന് ഏഴു പവനോളം സ്വർണം കവരുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ നിരവധി ആരാധകർ ഉള്ള താരമാണ് മുബീന.