കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷിച്ച ഇൻസ്പെക്ടറെ സ്ഥലം മാറ്റി.
ഇൻസ്പെക്ടർ കെ പി അഭിലാഷിനെതിരെയാണ് നടപടി.
അഭിലാഷിനെ കോഴിക്കോട് ക്രെെംബ്രാഞ്ച് ഡിക്ടക്റ്റീവ് ഇൻസ്പെക്ടറായാണ് മാറ്റം ലഭിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽവെച്ച് നടന്ന പിറന്നാളാഘോഷം വലിയ വിവാദമായിരുന്നു
പിറന്നാളാഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് പുറത്തു വിട്ടത്.
‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന തലക്കെട്ട് നൽകിയാണ് യൂത്ത് കോൺഗ്രസ് നേതാവ് വീഡിയോ ഇൻസ്റ്റാഗ്രാം റീൽസ് പങ്കുവെച്ചത്.
മെയ് 30നായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഇതേ തുടർന്ന് അഭിലാഷിനെതിരെ താമരശേരി ഡിവൈഎസ്പിക്ക് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന് ബന്ധമില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹിന്റെ പ്രതികരണം.
ആഘോഷത്തില്‍ പങ്കെടുത്ത പി സി ഫിജാസ് യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് അല്ലെന്നും അസംബ്ലി സെക്രട്ടറിയാണെന്നുമായിരുന്നു ഷഹിന്റെ വിശദീകരണം.
അടുത്ത പോലീസ് മേധാവി ആര്; മൂന്നു പേരുടെ പട്ടിക തയ്യാർ; സാധ്യത കൂടുതൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടിക തയ്യാറായി.
ഇന്ന് ചേർന്ന യുപിഎസ്‌സി യോഗത്തിലാണ് ഇത് സംബന്ധിച്ച ചുരുക്കപ്പട്ടിക തയ്യാറാക്കിയയത്.
കേരള സർക്കാർ നിർദ്ദേശിച്ചവരിൽ നിന്ന് ആദ്യ മൂന്ന് പേരുകാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി.
നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലുള്ളത്.
എന്നാൽ പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല.
നാല് ഡിജിപി മാരെയാണ് പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചത്. ഇതിൽ ആദ്യ മൂന്നു പേരുകാർക്കും എതിരെ യാതൊരു പരാതികളും നിലവിലില്ല എന്നത് ഗുണകരമായി.
എന്നാൽ പട്ടികയിൽ നാലാമനായിരുന്ന മലയാളി മനോജ് എബ്രഹാമിൻ്റെ പേര് യുപിഎസ്‌സി പരിഗണിച്ചില്ല.
ആദ്യ മൂന്ന് പേരുകാരെ പരിഗണിച്ചതോടെയാണ് മനോജ് എബ്രഹാമിനെ ഒഴിവാക്കിയത്.
Summary: Inspector K.P. Abhilash was transferred from Koduvalli Police Station after celebrating birthday by cutting a cake at the station.