കൊല്ലം: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി എടുത്ത് ജീവനക്കാർ. മദ്യപിച്ച് ജോലിക്ക് എത്തുന്നവരെ കണ്ടെത്താൻ ഡിപ്പോയിൽ കെഎസ്ആർടിസി വിജിലൻസ് പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് 12 ജീവനക്കാർ അവധിയെടുത്തത്. ഇതേ തുടർന്ന് ഡിപ്പോയിൽ 15 സർവീസുകൾ മുടങ്ങി.
വിജിലൻസ് പരിശോധനയിൽ മദ്യപിച്ച് ജോലിക്ക് എത്തിയ മൂന്നു പേരെ പിടികൂടിയിട്ടുണ്ട്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മണ്ഡലമാണ് പത്തനാപുരം. യാത്രക്കാർക്കായി ബദൽ സംവിധാനം ഒരുക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Read Also: കൊടും ക്രൂരതയ്ക്കു കൊലക്കയര്‍; നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അർജുന് വധശിക്ഷ