കാസർകോട്: കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ ഏറ്റുമുട്ടി. പെരിയടുക്കം സ്വദേശി മനുവും മൈലാട്ടി സ്വദേശി ശരണും തമ്മിലാണ് സംഘർഷം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ആ കുഞ്ഞ് മാവോയിസ്റ്റ് നേതാവിന്റേതല്ല; സ്കൂളിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ അമ്മയെ തിരിച്ചറിഞ്ഞു; അവശനിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി
കാസർകോട്: ആദൂർ പഞ്ചിക്കല്ല് എ.യു.പി സ്‌കൂൾ വരാന്തയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ അമ്മയെ തിരിച്ചറിഞ്ഞു. മാതാവ് അവിവാഹിതയാണ്. 32 വയസുകാരിയെ പ്രദേശത്ത് തന്നെയുള്ള വീട്ടിൽ അവശനിലയിൽ കണ്ടെത്തി. ഞായറാഴ്ച പകൽ പതിനൊന്നിനാണ് ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് സ്‌കൂൾ വരാന്തയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ ഉപേക്ഷിച്ചത്.
Read Also: മഴ ചതിക്കും; ട്രക്കിംഗിന് താൽക്കാലിക നിരോധനം
Read Also: കണ്ണൂരിൽ വീണ്ടും സ്ഫോടകവസ്തു; കണ്ടെത്തിയത് നിർമ്മാണത്തിലിരിക്കുന്ന വീടിനരികെ നിന്ന്