യു.കെ.യുടെ പണപ്പെരുപ്പ നിരക്ക് ജനുവരിലുണ്ടായിരുന്ന 2.5 ശതമാനത്തിൽ നിന്നും 3 ശതമാനമായി ഉയർന്നു. 10 മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ പണപ്പെരുപ്പ നിരക്കാണിത്. 2022 ൽ ഓക്ടോബറിൽ 40 വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കായ 11.1 ശതമാനത്തിൽ പണപ്പെരുപ്പം എത്തിയിരുന്നു.
പണപ്പെരുപ്പം വർധിച്ചതോടെ പാൽ. ചീസ്, മുട്ട, ബ്രഡ് തുടങ്ങിയ പ്രധാന ഭക്ഷണ വസ്തുക്കളുടെയെല്ലാം വില ഉയരും. കാപ്പി, ചായ, ധാന്യങ്ങൾ മറ്റു ഭക്ഷ്യ വസ്തുക്കൾ എന്നിവയുടേയും വില വർധിക്കും. പഞ്ചസാര , ജാം, ചോക്ലേറ്റ് , സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയുടെ വിലയിലും വർധനവ് ഉണ്ടാകും.
പണപ്പെരുപ്പം വിപണി പ്രതീക്ഷിച്ചിരുന്നെങ്കിലും പണപ്പെരുപ്പ നിരക്ക് ഉയർന്നത് സാമ്പതിക വിദഗ്ദ്ധരെ ഞെട്ടിച്ചു. സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വർധനവ്, വിമാനക്കൂലി എന്നിവ പണപ്പെരുപ്പത്തിന് കാരണമായതായി വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.