വൈദേഹി ബ്രാഹ്മണൻ ജാതിവാൽ മുറിച്ചു; കമ്മ്യൂണിസ്റ്റ് ആദർശങ്ങളിലേക്ക് വലിച്ചടുപ്പിച്ചതും നേതാവായി വളർത്തിയതും ഡൽഹി ജെ.എൻ.യു ക്യാമ്പസ്; പരീക്ഷകളിലെല്ലാം റാങ്കു നേടിയ, ടെന്നീസ് കമ്പക്കാരനായ പയ്യൻ രാജ്യത്തെ തന്നെ പകരം വെക്കാനില്ലാത്ത നേതാവായി വളർന്നത് ഇങ്ങനെ

ഇടത് രാഷ്ട്രീയത്തിന്റെ നേതൃനിരയിൽ സി.പി.എമ്മിനെ സമീപകാലത്ത് നിലനിർത്തിയ പ്രായോഗിക രാഷ്‌ട്രീയത്തിന്റെ വക്താവായിരുന്നു സീതാറാം യെച്ചൂരി. ഈ പ്രായോഗിതക കാരണമാണ് എതിർപ്പുകളേറെയുണ്ടായിട്ടും സി.പി.എം ജനറൽ സെക്രട്ടറി സ്ഥാനത്ത് യെച്ചൂരിക്ക് ഹാട്രിക്ക് തികയ്ക്കാൻ കഴിഞ്ഞത്.Inducted into communist ideals and nurtured as a leader Delhi JNU campus

സിപിഎമ്മിന്റെ എന്നും ചിരിക്കുന്ന മുഖവും ഇടതുപക്ഷത്തിന്റെ കരുത്തുമായിരുന്നു സീതാറാം യെച്ചൂരി. സംഘടനയ്ക്കുള്ളില്‍ കണിശതയും ആജ്ഞാശക്തിയും നിറഞ്ഞ നായകന്‍. സന്ദേഹങ്ങളില്ലാത്ത തീര്‍പ്പും തീരുമാനവും. പറയുന്നയാള്‍ക്കും കേള്‍ക്കുന്നയാള്‍ക്കും ഉണ്ടാകുന്ന വ്യക്തതയായിരുന്നു യെച്ചൂരി.

കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് യെച്ചൂരിക്ക് മൂന്നാം ഊഴം നല്‍കിയത്. ദേശീയതലത്തില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് യെച്ചൂരി ആ സ്ഥാനത്ത് വീണ്ടും അവരോഹിതനായത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പെ മരണം അദ്ദേഹത്തെ കീഴ്‌പ്പെടുത്തി.

വൈദേഹി ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത്, സുന്ദര രാമ റെഡ്ഡിയില്‍നിന്നു പി സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. അച്ഛന്‍ ആന്ധ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ എന്‍ജിനീയറായിരുന്നു. ഇടയ്്ക്കിടെയുള്ള സ്ഥലം മാറ്റത്തിനൊപ്പം യെച്ചൂരിയുടെ സ്‌കൂളുകളും മാറി. പഠനത്തില്‍ മിടുക്കനായിരുന്ന യെച്ചൂരി, പതിനൊന്നാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ രാജ്യത്ത് ഒന്നാമനായി

സാമൂഹിക മാറ്റവും സാമ്പത്തിക മാറ്റവും എന്ന രണ്ട് ജനാധിപത്യ നടപടികളിലൂന്നിയായിരുന്നു 72 കാരനായ യെച്ചൂരിയുടെ നിലപാടുകൾ. ഇത് വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്തു.

ഗോദാവരിയിലെ റാങ്കുകാരന്‍
ആന്ധ്രാപ്രദേശിൽ കിഴക്കൻ ഗോദാവരി സ്വദേശിയാണ് യെച്ചൂരി. സർവേശ്വര സോമയാജി യെച്ചൂരിയുടെയും കൽപ്പകത്തിന്റെയും മകനായി 1952 ആഗസ്റ്റ് 12 ന് പഴയ മദ്രാസിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം ഹൈദരാബാദിൽ. തെലങ്കാന പ്രക്ഷോഭ നാളുകളിൽ കുടുംബം ഡൽഹിയിലേക്ക് താമസം മാറ്റി.

പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂൾ പഠനം പൂർത്തിയാക്കിയത് സി.ബി.എസ്.സി അഖിലേന്ത്യാ പരീക്ഷയിൽ ഒന്നാം റാങ്കോടെ. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിഎ ഇക്കോണമിക്സിനും ജവഹർലാൽ നെഹ്റു സർവകാലാശാലയിൽ എംഎ ഇക്കോണമിക്സിനും ലഭിച്ചു റാങ്ക്. ജെ.എൻ.യുവിലെ പിഎച്ച്.ഡി പഠനം അടിയന്തരാവസ്ഥകാലത്തെ ഒളിജീവിതത്തിൽ മുടങ്ങി.

വഴിത്തിരിവായത് ജെ.എൻ.യു
പരീക്ഷകളിലെല്ലാം റാങ്കു നേടിയ, ടെന്നീസ് കമ്പക്കാരനായ പയ്യനെ കമ്മ്യൂണിസ്റ്റ് ആദർശങ്ങളിലേക്ക് വലിച്ചടുപ്പിച്ചതും നേതാവായി വളർത്തിയതും ഡൽഹി ജെ.എൻ.യു ക്യാമ്പസാണ്. പിന്നീട് പാർട്ടിയിലെ സഹപ്രവർത്തകനായി മാറിയ പ്രകാശ് കാരാട്ട് ജെ.എൻ.യുവിൽ സീനിയറായിരുന്നു.

1974 ൽ എസ്.എഫ്.ഐയിൽ അംഗത്വം. മൂന്നു വട്ടം ജെ.എൻ.യു സർവകലാശാലാ യൂണിയൻ പ്രസിഡന്റ്. കേരളവും ബംഗാളും അടക്കിവച്ച എസ്.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷ സ്ഥാനത്തുമെത്തി. 1984ൽ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ അദ്ധ്യക്ഷനായിരിക്കെ 32-ാം വയസിൽ നേരിട്ടാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയിലെത്തിയത്. 1992 ൽ മദ്രാസിൽ നടന്ന 14-ാം പാർട്ടി കോൺഗ്രസിലൂടെ പൊളിറ്റ് ബ്യൂറോയിലെത്തുമ്പോൾ പ്രായം നാല്പത് മാത്രം.

നേതൃനിരയിലെ മൂവര്‍ സംഘം
പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, യെച്ചൂരി എന്നിവർക്ക് പാർട്ടി ദേശീയ നേതൃത്വത്തിൽ ചുമതല നൽകുന്നത് ഒരേകാലത്ത്. 1988 ൽ തിരുവനന്തപുരത്ത് നടന്ന 13-ാം പാർട്ടി കോൺഗ്രസിൽ നിലവിൽ വന്ന സെക്രട്ടേറിയറ്റിലും അംഗങ്ങളായ ഈ മൂവർ സംഘത്തിന്റെ കൈയിലായിരുന്നു പിന്നീടങ്ങോട്ട് പാർട്ടി നേതൃത്വം.

അവർക്കിടയിൽ ആശയപരമായ ഭിന്നതയുണ്ടായതും ചരിത്രം. 2015 ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ യെച്ചൂരി ജനറൽ സെക്രട്ടറി പദം ഏറ്റെടുക്കുന്നത് കാരാട്ടിൽ നിന്നാണ്. 2018 ൽ ഹൈദരാബാദിലെ 22-ാം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി പദവിയിലേക്ക് എസ്.ആർ.പി എതിർസ്ഥാനാർത്ഥിയി വന്നെങ്കിലും പിൻവാങ്ങി.

2005 മുതൽ 2018 വരെ യു.പി.എ, എൻ.ഡി.എ സർക്കാരുകളുടെ കാലത്ത് മികച്ച പാർലമെന്റേറിയൻ ആയി തിളങ്ങിയ യെച്ചൂരി പ്രതിപക്ഷത്തിന്റെ ശബ്‌ദമായി മുഴങ്ങി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളിൽ അംഗമായിരിക്കെ ടുജി സ്പെക്ട്രം അഴിമതിയുടെ വ്യാപ്‌തി ചൂണ്ടിക്കാട്ടിയും മറ്റുമുള്ള ഇടപെടലുകൾ ശ്രദ്ധേയം.

പാര്‍ലമെന്റിലെ തന്ത്രഞ്ജ്ജന്‍
2015 ൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ കേന്ദ്ര സർക്കാരിന് ഭേദഗതിക്കു വഴങ്ങേണ്ടി വന്നത് യെച്ചൂരി അടക്കമുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാടുകൾ മൂലമായിരുന്നു. ഹൈദരാബാദ് സർവകലാശാലയിലെ ദളിത് വിദ്യാർത്ഥി രോഹിത് വെമുല ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സ്‌മൃതി ഇറാനിയുമായി സഭയിൽ കൊമ്പുകോർത്തു.

രാജ്യസഭാംഗമായി യെച്ചൂരി തുടരണമെന്ന് പ്രതിപക്ഷം ആഗ്രഹിച്ചെങ്കിലും സി.പി.എം നേതൃത്വത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. എങ്കിലും പാർട്ടി നേതൃ സ്ഥാനത്ത് പ്രതിപക്ഷ നേതാക്കൾക്കിടയിലെ പാലമായി അദ്ദേഹം സജീവമായിരുന്നു. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്മയ്‌ക്കും ഊർജ്ജം നൽകുന്നതായിരുന്നു യെച്ചൂരിയുടെ സാന്നിദ്ധ്യം.

സുന്ദരയ്യയുടെ ശിഷ്യന്‍, സുര്‍ജിത് വഴികാട്ടി !
പഠിക്കാൻ മിടുക്കാനായിരുന്ന യെച്ചൂരിയെ മുഴുവൻ സമയ പാർട്ടിക്കാരനാക്കാൻ വീട്ടിൽ സംസാരിച്ച് ബോധ്യപ്പെടുത്താനുള്ള ചുമതല സി.പി.എം ആദ്യ ജനറൽ സെക്രട്ടറിയും നാട്ടുകാരനുമായ പി. സുന്ദരയ്യയ്ക്കായിരുന്നു. പിന്നീട് വഴികാട്ടിയായത് അന്തരിച്ച മുൻ ജനറൽസെക്രട്ടറി ഹർകിഷൻസിംഗ് സുർജിത്.

കക്ഷിരാഷ്‌ട്രീയ ഭേദമന്യേ നേതാക്കളുമായി അടുപ്പം പുലർത്തുന്നതിലും മുന്നണി രാഷ്‌ട്രീയ സംവിധാനത്തിന്റെ വക്താവായതിലും സുർജിത്തിന്റെ സ്വാധീനം കാണാം. 1996, 89-91 ബി.ജെ.പി സർക്കാർ കാലഘട്ടങ്ങളിൽ ഇടത് ഏകോപനസമിതികളിൽ പ്രധാന പങ്കുവഹിച്ചത് സുർജിതിന്റെ നിർദ്ദേശപ്രകാരം.

ബസവപുന്നയ്യ, സുർജിത്, ഇ.എം.എസ് തുടങ്ങിയ നേതാക്കൾക്കൊപ്പം നടത്തിയ യാത്രകളും മറ്റു പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും യെച്ചൂരിയിലെ നേതാവിനെ പാകപ്പെടുത്തുന്നതിൽ ഏറെ നിർണായകമായി.”

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

മുണ്ടുടുത്ത് വരും, വില കൂടിയ മദ്യകുപ്പികൾ മുണ്ടിനുളളിലാക്കും; സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ

തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവിന്നെ...

ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ പദ്ധതി പുനരാരംഭിക്കുമോ?

തൃശൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ...

അടുപ്പുവെട്ട് രാവിലെ 10:15 ന്;ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ...

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോപോലെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!