മലയാളികൾക്ക് എന്നും ഏറെ ഇഷ്ടമുള്ള നടനാണ് ഇന്ദ്രൻസ്. അദ്ദേഹം പങ്കുവെക്കുന്ന പല പോസ്റ്റുകളും വൈറൽ ആവാറുണ്ട് . ഒരുകാലത്ത് കോമഡി റോളിൽ തിളങ്ങിയ ഇന്ദ്രൻസ് ഏതു തരത്തിലുള്ള കഥാപാത്രങ്ങളും തനിക്ക് പറ്റുമെന്ന് തെളിയിക്കുകയാണ് .
ഇപ്പോഴിതാ താരത്തിന്റെ ചില സ്റ്റൈലൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച .
കിടിലൻ ലുക്കിലെത്തിയ ഇന്ദ്രൻസിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ടീഷർട്ടും പാന്റ്സും ധരിച്ച് ഒരു യോ യോ ലുക്കിലാണ് ഇന്ദ്രൻസ് എത്തിയത്. 4 വ്യത്യസ്ത വസ്ത്രങ്ങളിലുള്ള ലുക്കാണ് ആരാധകരുടെ മനം കവർന്നത്. മനോരമ ആരോഗ്യം മാഗസിന്റെ ഫോട്ടോഷൂട്ടിലാണ് ഇന്ദ്രൻസ് സ്റ്റൈലൻ ലുക്കിലെത്തിയത്. നിരവധി പേരാണ് താരത്തിന്റെ പുത്തൻ ലുക്കിന് കയ്യടിക്കുന്നത്. മമ്മൂട്ടിക്ക് ഇതാ പുതിയ എതിരാളി, നിങ്ങളെങ്ങനെ സ്റ്റൈലിഷ് ആയാലും ആ നിഷ്കളങ്കതയാണ് ഹൈലൈറ്റ്, സൂപ്പർ കൂൾ തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. അത് സ്വീകരിക്കാന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ സ്വപ്നം കാണുന്നതിന് പരിധിയില്ലല്ലോ എന്നാണ് താരം മാധ്യമങ്ങളോട് പറഞ്ഞത്. ‘‘കുടക്കമ്പി വിളി വിളി പോലുള്ള പ്രയോഗങ്ങള്‍ ചെറുപ്പത്തില്‍ ഒരു കളിയാക്കലായി എനിക്ക് തോന്നിയിരുന്നില്ല. അഭിനയിക്കുമ്പോള്‍ അതുപോലുള്ള കഥാപാത്രങ്ങള്‍ ചേരുന്നുണ്ട്…’’ ഇന്ദ്രന്‍സ് പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നാണ് ഇന്ദ്രൻസ് കഴിഞ്ഞ ദിവസം പുരസ്‌കാരം സ്വീകരിച്ചത്. ച്ച പ്രകടനങ്ങളാണ് താരം കാഴ്ചവെച്ചത്.
Read Also :കളിയാക്കിയവരോട് കണക്കു വീട്ടിയ പൃഥിക്ക് ഇന്ന് പിറന്നാൾ ; സൗന്ദര്യത്തിന്റെ രഹസ്യം ചോദിച്ച് ആരാധകർ