വെല്ലുവിളി നിറഞ്ഞ വിമാനത്താവളങ്ങളുടെ പട്ടികയിൽ കേരളത്തിലെ ഈ എയർപോർട്ടും; ഇവിടെ വിമാനം പറത്താൻ സാധാരണ പരിശീലനം പോരാ…

വെല്ലുവിളി നിറഞ്ഞ വിമാനത്താവളങ്ങളുടെ പട്ടികയിൽ കേരളത്തിലെ ഈ എയർപോർട്ടും; ഇവിടെ വിമാനം പറത്താൻ സാധാരണ പരിശീലനം പോരാ…

ന്യൂഡൽഹി∙ സിമുലേറ്റർ പരിശീലനത്തിൽ വീഴ്ച സംഭവിച്ചതായി ആരോപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. 

പിടിഐ റിപ്പോർട്ട് പ്രകാരം, ഏകദേശം 1,700 പൈലറ്റുമാരുടെ സിമുലേറ്റർ പരിശീലനത്തിൽ വീഴ്ചകളുണ്ടായെന്നാണ് ആരോപണം. ഡിജിസിഎയുടെ നോട്ടിസ് ലഭിച്ചതായി ഇൻഡിഗോ വൃത്തങ്ങളും സ്ഥിരീകരിച്ചു. നോട്ടിസ് പരിശോധിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടി നൽകുമെന്നും അധികൃതർ അറിയിച്ചു.

ക്യാപ്റ്റൻമാരും ഫസ്റ്റ് ഓഫിസർമാരും ഉൾപ്പെടുന്ന 1,700 പൈലറ്റുമാർക്കായി ഇൻഡിഗോ കാറ്റഗറി സി അഥവാ നിർണായക എയർഫീൽഡ് പരിശീലനം നടത്തിയിരുന്നു. 

എന്നാൽ, ഉയർന്ന അപകടസാധ്യതയുള്ള വിമാനത്താവളങ്ങൾക്ക് ഇതിലെ സിമുലേറ്റർ പരിശീലനം മതിയായതല്ലെന്നാണ് ഡിജിസിഎയുടെ വിലയിരുത്തൽ. കോഴിക്കോട്, ലേ, കാഠ്മണ്ഡു എന്നിവയാണ് ഉദാഹരണമായി നോട്ടിസിൽ ചൂണ്ടിക്കാട്ടിയ വിമാനത്താവളങ്ങൾ.

 പ്രത്യേകിച്ച്, കോഴിക്കോട് വിമാനത്താവളം പോലുള്ള ടേബിൾടോപ്പ് റൺവേയുള്ള സ്ഥലങ്ങളിൽ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും കാലാവസ്ഥയും കാരണം അധികവും പ്രത്യേകവുമായ പരിശീലനം അനിവാര്യമാണെന്നും ഡിജിസിഎ നോട്ടിസിൽ വ്യക്തമാക്കുന്നു.

കൊച്ചിക്ക് മീതെ പറക്കുന്നത് ഏഴ് നഗരങ്ങൾ മാത്രം; ഫോര്‍ബ്‌സിന്റെ പട്ടികയില്‍ കേരളത്തിൽ നിന്നും ഇടം നേടിയത് അറബിക്കടലിൻ്റെ റാണി മാത്രം

കൊച്ചി: രാജ്യത്തെ ഏറ്റവും തിരക്കേറിയ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒരേയൊരു വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 376.4 ദശലക്ഷം ആളുകളാണ് വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തത്.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഫോര്‍ബ്‌സിന്റെ പട്ടികയില്‍ എട്ടാമതായി സ്ഥാനം പിടിച്ചത്.

ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 2009 മുതലുള്ള കഴിഞ്ഞ 15 വര്‍ഷമായി രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ഖ്യാതി ഡല്‍ഹിക്കാണ്.

ഇന്ത്യയിലെ വ്യവസായ നഗരമായ മുംബയ് ആണ് പട്ടികയില്‍ രണ്ടാമതുള്ളത്. ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളമാണ് ഈ നേട്ടം കൈവരിച്ചത്.

മുംബയ് വിമാനത്താവളത്തിലെ തിരക്ക് പരമാവധി കവിഞ്ഞതോടെ ഉപഗ്രഹനഗരമായ നവിമുംബയില്‍ പുതിയ വിമാനത്താവള നിര്‍മാണം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്.

ഐടി നഗരമായ ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളമാണ് മൂന്നാം സ്ഥാനത്ത്. ഹൈദരാബാദ് ആണ് നാലാം സ്ഥാനത്ത് എത്തിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ഹൈദരാബാദിലേത്. ആഭ്യന്തര, അന്തര്‍ദേശീയ ഇ-ബോര്‍ഡിങ് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണിത്.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളമാണ് പാസഞ്ചര്‍ ട്രാഫിക്കിനും എയര്‍ക്രാഫ്റ്റ് നീക്കങ്ങള്‍ക്കും ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളം.

കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം ആറാമതും അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളം പട്ടികയില്‍ ഏഴാം സ്ഥാനത്തുമാണ്.

അതായത് ഇന്ത്യയിലെ വന്‍ നഗരങ്ങളായ ഡല്‍ഹി, മുംബയ്, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവയുടെ പിന്നിലായി കൊച്ചി സ്ഥാനം ഉറപ്പിച്ചുവെന്നാണ് ഈ കണക്കില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

പൂനെ രാജ്യാന്തര വിമാനത്താവളം ഒമ്പതാം സ്ഥാനത്തും വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലെ ബാംബോലിന്‍ വിമാനത്താവളം പത്താം സ്ഥാനത്തുമാണ്.

DGCA has issued a show cause notice to IndiGo over lapses in simulator training for 1,700 pilots, citing inadequate preparation for high-risk airports like Kozhikode, Leh, and Kathmandu.

IndiGo, DGCA, Simulator Training, Kozhikode Airport, Leh Airport, Kathmandu Airport, Category C Airports, Aviation Safety

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി...

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം കോട്ടയം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന്...

ക്രെയിനിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു

ക്രെയിനിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു കാസർകോട്: ദേശീയപാതയിലെ വഴിവിളക്കിന്റെ അറ്റകുറ്റപ്പണിക്കിടെ ക്രെയിനിന്റെ...

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം ഇടുക്കി: തൊടുപുഴയിലെെ സ്വകാര്യ ആശുപത്രിക്കെതിര ചികിത്സാ പിഴവ് ആരോപിച്ച്...

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ...

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ പെരുമ്പാവൂർ: അങ്കമാലിയിൽ നിന്നു പെരുമ്പാവൂരിലെത്തി...

Related Articles

Popular Categories

spot_imgspot_img