ഡൊണാൾഡ് ട്രംപ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇന്ത്യാക്കാർ ​ഗൂ​ഗിളിലും സോഷ്യൽ മീഡിയയിലും തിരയുന്നു, ആരാണ് ഉഷ ചിലുകുരി

വാഷിംഗ്ടൺ: വരുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ജെഡി വാൻസിൻ്റെ ഭാര്യ ഉഷ ചിലുകുരി വാൻസ് ഇന്ത്യൻ വംശജയാണെന്നതിൽ രാജ്യത്തിന് അഭിമാനിക്കാനേറെ. ആന്ധ്രയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളാണ് ഉഷ.Indians are searching on google and social media, who is Usha Chilukuri

ആന്ധ്രാപ്രദേശിൽ വേരുകളുള്ള ഉഷയുടെ കുടുംബം യുഎസിലേക്ക് കുടിയേറിയവരാണ്. കാലിഫോർണിയയിലാണ് ഉഷയുടെ ജനനം. സാൻഡിയാഗോയിലായിരുന്നു കുട്ടിക്കാലം ചെലവിട്ടത്. 2013 ൽ യേൽ ലോ സ്കൂളിൽ പഠിക്കുമ്പോഴാണ് വാൻസിനെ കണ്ടുമുട്ടുന്നത്. ഇരുവരും ആദ്യം സുഹൃത്തുക്കളായിരുന്നു. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. നിയമബിരുദം നേടിയതിനുശേഷം 2014 ൽ ഇരുവരും വിവാഹിതരായി.

യേൽ യൂണിവേഴ്‌സിറ്റിയിൽനിന്നു ചരിത്രത്തിൽ ബിഎയും കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽനിന്നു ചരിത്രത്തിൽ എംഫിലും ഉഷ നേടി. യേൽ ലോ ജേണലിൻറെ എക്‌സിക്യൂട്ടീവ് ഡെവലപ്‌മെൻറ് എഡിറ്ററായും യേൽ ജേണൽ ഓഫ് ലോ ആൻഡ് ടെക്‌നോളജിയുടെ മാനേജിങ് എഡിറ്ററായും ഉഷ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകയായും പ്രവർത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിലും ഭർത്താവിന് ശക്തമായ പിന്തുണയുമായി ഉഷ ഒപ്പമുണ്ട്. വാൻസിന്റെ രാഷ്ട്രീയ പാർട്ടികളിൽ ഉഷയും അദ്ദേഹത്തെ അനുഗമിക്കാറുണ്ട്. 2016-ലെയും 2022-ലെയും സെനറ്റ് ക്യാംപെയ്നുകളിൽ സജീവമായിരുന്നു. 2014ൽ ഡെമോക്രാറ്റ് പാർട്ടിയിലായിരുന്നു ഉഷയുടെ പ്രവർത്തനം. എന്നാൽ, 2018 മുതൽ ഒഹായോയിൽ റിപ്പബ്ലിക്കനായാണ് വോട്ട് ചെയ്യുന്നത്. വാൻസിനും ഉഷയ്ക്കും മൂന്ന് മക്കളാണുള്ളത്. ഇതിൽ രണ്ടുപേർ ആൺകുട്ടികളും ഒരാൾ പെൺകുട്ടിയുമാണ്.

ദേശീയ സ്ഥാപനത്തിലെ നിയമ വിദ​ഗ്ധയായ ജോലി ചെയ്യുന്ന ഉഷയുടെ അക്കാദമിക നേട്ടങ്ങളും അഭിമാനകരമാണ്. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. സുപ്രീം കോടതി ജസ്റ്റിസുമാരായ ജോൺ റോബർട്ട്സിനും ബ്രെറ്റ് കവനോവിനും വേണ്ടി ക്ലർക്ക് ആയി നിയമരംഗത്ത് തിളങ്ങി. പിന്നീട് ഉഷയെ സുപ്രീം കോടതിയിലെ ക്ലർക്കായി നിയമിച്ചു.

യേൽ ജേണൽ ഓഫ് ലോ ആൻഡ് ടെക്നോളജിയുടെ മാനേജിംഗ് എഡിറ്ററായും ദി യേൽ ലോ ജേണലിൻ്റെ എക്സിക്യൂട്ടീവ് ഡെവലപ്‌മെൻ്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യേലിലെ നാല് വർഷത്തെ സേവനത്തിന് ശേഷം, കേംബ്രിഡ്ജിൽ ഗേറ്റ്സ് ഫെല്ലോ ആയി പഠനം തുടർന്നു. ഇവിടെ നിന്ന് രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു. കേംബ്രിഡ്ജിൽ ഇടതുപക്ഷ, ലിബറൽ ആശയങ്ങളോടായിരുന്നു അഭിമുഖ്യം. 2014 ൽ ഡെമോക്രാറ്റായി. യേൽ ലോ സ്കൂളിൽ വെച്ചാണ് ഉഷയും ജെ ഡി വാൻസും ആദ്യമായി കണ്ടുമുട്ടിയത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

Related Articles

Popular Categories

spot_imgspot_img