അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി ക്രൂര ആക്രമണത്തിന് ഇരയായി, ഫോൺ കവർന്നു; ആക്രമിക്കപ്പെട്ടത് ഹെെദരാബാദ് സ്വദേശി

ചിക്കാഗോ: അമേരിക്കയിലെ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ ആക്രമിച്ച് കവർച്ച. ആയുധധാരിയായ സംഘം വിദ്യാർത്ഥിയെ ആക്രമിച്ചതിന് ശേഷം ഫോൺ മോഷ്ടിക്കുകയായിരുന്നു. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിയാണ് ആക്രമണത്തിന് ഇരയായത്. ചിക്കാഗോയിലെ ഇന്ത്യാന വെസ്‌ലിയൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് അലി.

ആക്രമണം സംബന്ധിച്ച് അലിയുടെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ വീട്ടിലേക്ക് പോകുമ്പോൾ നാല് പേർ തന്നെ ആക്രമിച്ചതായി അലി പറയുന്നത് കേൾക്കാം. ഞാൻ ഭക്ഷണവും വാങ്ങി വീട്ടിലേക്ക് വരുമ്പോൾ നാല് പേർ എന്നെ വളയുകയും ചവിട്ടുകയും മർദിക്കുകയും എൻ്റെ ഫോൺ പിടിച്ചു വാങ്ങി രക്ഷപ്പെടുകയും ചെയ്തു എന്ന് അലി പറയുന്നു. ഇക്കാര്യത്തിൽ ദയവായി ആരെങ്കിലും എന്നെ സഹായിക്കണമെന്നും അലി വിഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്.

ഭാര്യയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഉൾപ്പെടുന്നതാണ് അലിയുടെ കുടുംബം. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ യുഎസിലേക്ക് പോകാനുള്ള സഹായം അഭ്യർത്ഥിച്ച് അലിയുടെ ഭാര്യ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ സമീപിച്ചിരിക്കുകയാണ്. ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച അലിയുമായും ഭാര്യയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും അവർക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് എക്‌സിലൂടെ വ്യക്തമാക്കിയിരുന്നു.

 

Read Also:കണ്ണൂർ പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു വൻ അപകടം; 8 പേർക്ക് പരിക്ക്

 

 

 

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത...

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കോഴിക്കോട്: സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കത്തിൽ യുവാവിനെ...

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ...

Related Articles

Popular Categories

spot_imgspot_img