web analytics

വന്ദേഭാരതില്‍ ഇനി തത്സമയ റിസര്‍വേഷന്‍

വന്ദേഭാരതില്‍ ഇനി തത്സമയ റിസര്‍വേഷന്‍

കൊച്ചി: സംസ്ഥാനത്തോടുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് റെയില്‍വേ.

ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം- മംഗളൂരു, മംഗളൂരു- തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യം ആരംഭിച്ചത്.

യാത്രക്കാർക്ക് സ്റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈന്‍ ആയോ ടിക്കറ്റ് ബുക്ക് ചെയ്യാം. തെരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ സൗകര്യം അനുവദിക്കുമെന്ന് ദക്ഷിണ റെയില്‍വേ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഈ അറിയിപ്പിന്റെ ഭാഗമായാണ് കേരളത്തില്‍ ആലപ്പുഴ വഴിയുള്ള വന്ദേഭാരതില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ചത്. സീറ്റ് ഒഴിവുണ്ടെങ്കിലും ട്രെയിന്‍ ആദ്യ സ്റ്റേഷന്‍ വിട്ടുകഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല.

എന്നാൽ ഇനി സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഇനി കറന്റ് റിസര്‍വേഷന്‍ ലഭ്യമാകും.

ചെന്നൈ- നാഗര്‍കോവില്‍, നാഗര്‍കോവില്‍-ചെന്നൈ, കോയമ്പത്തൂര്‍-ബംഗലൂരു, മംഗളൂരു- മഡ്ഗാവ്, മധുര -ബംഗലൂരു, ചെന്നൈ- വിജയവാഡ വന്ദേഭാരത് ട്രെയിനുകളിലും സമാന രീതിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഓണം സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകള്‍

കൊച്ചി: ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള ടൂര്‍ ടൈംസ്, ഓണം സ്പെഷ്യല്‍ എ.സി ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ഓഗസ്റ്റ് 28ന് ആണ് സർവീസ് ആരംഭിക്കുക.

കോറമാണ്ടല്‍ തീരം വഴിയുള്ള 11 ദിവസം നീളുന്ന യാത്ര അരക്ക് വാലി, സുന്ദര്‍ബന്‍സ്, കൊല്‍ക്കൊത്ത, ഭുവനേശ്വര്‍, ബോറ ഗുഹകള്‍, വിശാഖപട്ടണം, കൊണാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശനം നടത്തം.

ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബന്‍സിലാണ് രാത്രി താമസം ഒരുക്കുക. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.

അറിയിപ്പുകള്‍ക്കായി പി.എ സിസ്റ്റംസ് ഓണ്‍ബോര്‍ഡ്, കോച്ച് സെക്യൂരിറ്റി, ടൂര്‍ മാനേജര്‍, യാത്രാ ഇന്‍ഷ്വറന്‍സ്, ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സന്ദര്‍ശനം, വാഹനസൗകര്യങ്ങള്‍, അണ്‍ലിമിറ്റഡ് ദക്ഷിണേന്ത്യന്‍ ഭക്ഷണം എന്നീ സൗകര്യങ്ങളും ഉണ്ടാകും.

കൂടാതെ യാത്രക്കാര്‍ക്ക് എല്‍.ടി.സി-എല്‍.എഫ്.സി സൗകര്യവും ലഭിക്കും. റെയില്‍വേയുടെ 33 ശതമാനം സബ്സിഡി നേടാനാകും.

ടിക്കറ്റ് നിരക്ക് ഇങ്ങനെ

സ്ലീപ്പര്‍ ക്ലാസ് പാക്കേജ് 26,700 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. തേര്‍ഡ് എ.സി ജനത 29,800 രൂപ, തേര്‍ഡ് എ.സി 36,700 രൂപ, സെക്കന്‍ഡ് എ.സി 44,600 രൂപ, ഫസ്റ്റ് എ.സി 50,400 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.

മൂന്നു വർഷം കൊണ്ട് രാജ്യത്ത് 400 വന്ദേഭാരത് ട്രെയിനുകൾ, പ്രഖ്യാപനം 2022 ൽ; നാലിലൊന്ന് പോലും മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചില്ല


ന്യൂഡൽഹി: മോദി സർക്കാർ 2022 ലെ ബജറ്റിൽ മൂന്നു വർഷം കൊണ്ട് രാജ്യത്ത് 400 വന്ദേഭാരത് ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

2025 ആകുമ്പോഴേക്കും ചെയർകാർ വിഭാ​ഗത്തിലുള്ള 400 വന്ദേഭാരത് ട്രെയിനുകൾ രാജ്യത്ത് സർവീസ് നടത്തുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.

എന്നാൽ, 2025ൽ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങവെ, ഇതുവരെ ട്രാക്കിലെത്തിക്കാനായത് 81 വന്ദേഭാരത് ട്രെയിനുകൾ മാത്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പ്രഖ്യാപിച്ചതിന്റെ നാലിലൊന്ന് പോലും മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചില്ലെന്നാണ് വിമർശനം.

വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെക്കുറിച്ച് ആലോചിക്കാത്ത ഘട്ടത്തിലായിരുന്നു വന്ദേഭാരത് ചെയർകാർ സംബന്ധിച്ച ബജറ്റ് പ്രഖ്യാപനം വന്നത്.

രാജ്യത്തെ റയിൽ ​ഗതാ​ഗത മേഖലയിലെ വൻ വിപ്ലവം എന്ന നിലയിലാണ് വന്ദേഭാരതിനെ കേന്ദ്രസർക്കാർ എക്കാലവും ഉയർത്തിക്കാട്ടിയിരുന്നത്.

പക്ഷെ, രാജ്യത്തെ കോച്ച് ഫാക്ടറികളുടെ ഉത്പാദന ശേഷിയും ട്രാക്കുകളുടെ ലഭ്യതയും ട്രെയിനുകളുടെ ആവശ്യകതയും കണക്കിലെടുക്കാതെയാണ് മൂന്നു വർഷത്തിനിടെ 400 വന്ദേഭാരത് ട്രെയിനുകൾ എന്ന പ്രഖ്യാപനം 2022ൽ നടത്തിയത്.

വന്ദേഭാരതിന്റെ സങ്കൽപ്പം തന്നെ പിന്നീട് അപ്ഡേറ്റ് ചെയ്യപ്പെട്ടു. ഹ്രസ്വദൂര ചെയർകാർ എന്നത് ​ദീർഘ​ദൂര സ്ലീപ്പർ എന്ന ആശയത്തിലേക്കെത്തുകയായിരുന്നു.

റൂട്ടുകൾ സംബന്ധിച്ചു വേണ്ടെത്ര പഠനം നടത്താതെ ആരംഭിച്ച ചില സർവീസുകൾ നഷ്ടത്തിലായതും റയിൽവെക്ക് തിരിച്ചടിയായിരുന്നു.

കോച്ച് ഫാക്ടറികൾ വന്ദേഭാരത് നിർമാണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സ്ലീപ്പർ, മെമു ട്രെയിനുകളുടെ നിർമാണവും കുറഞ്ഞു വന്നു.

ഇതു വിമർശനത്തിന് ഇടയാക്കിയതോടെ ജനറൽ കോച്ചുകളുടെ നിർമാണം വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

Summary: Indian Railways has introduced real-time reservation (tatkal) facility on the Vande Bharat Express operating via Alappuzha between Thiruvananthapuram and Mangaluru.

spot_imgspot_img
spot_imgspot_img

Latest news

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

Other news

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

കൊച്ചി മറൈൻ ഡ്രൈവിൽ നവജാതശിശുവിന്റെ മൃതദേഹം: മരണകാരണം തേടി പോലീസ്, പോസ്റ്റ്‌മോർട്ടം ഇന്ന്

കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന കേന്ദ്രമായ കൊച്ചി മറൈൻ ഡ്രൈവിൽ...

സഹപാഠികളുടെ വഴക്ക് തീർക്കാൻ ചെന്നു; ശിവമൊഗ്ഗയിൽ പത്താം ക്ലാസുകാരനെ മർദിച്ചു കൊലപ്പെടുത്തി

ശിവമൊഗ്ഗയിൽ പത്താം ക്ലാസുകാരനെ മർദിച്ചു കൊലപ്പെടുത്തി കർണാടകയിലെ ശിവമൊഗ്ഗയിൽ സ്കൂളിന് സമീപം...

‘എന്റെ സമയം കഴിഞ്ഞു’; പൈലറ്റ് ഇറങ്ങി, അഞ്ച് മണിക്കൂർ വിമാനത്തിൽ കുടുങ്ങി യാത്രക്കാർ

‘എന്റെ സമയം കഴിഞ്ഞു’; പൈലറ്റ് ഇറങ്ങി, അഞ്ച് മണിക്കൂർ വിമാനത്തിൽ കുടുങ്ങി...

ഗുരുവായൂർ ദർശനത്തിന് വൻ നിയന്ത്രണം: ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗുരുവായൂർ: ലോകപ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവ ലഹരി തുടങ്ങിക്കഴിഞ്ഞു. എന്നാൽ...

കേരളം പിടിക്കാൻ രാഹുൽ എത്തുന്നു! സീറ്റ് തർക്കത്തിൽ ‘ഹൈക്കമാൻഡ്’ ഇടപെടൽ; രണ്ട് ഘട്ടങ്ങളിലായി വൻ പര്യടനം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞ കേരള രാഷ്ട്രീയത്തിൽ ആവേശം വിതറാൻ...

Related Articles

Popular Categories

spot_imgspot_img