ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിൽ ഇന്ത്യൻ റെയിൽവേ വിജയകരമായി ട്രയൽ റൺ നടത്തി. ജമ്മുവിൽ സ്ഥിതി ചെയ്യുന്ന ചെനാബ് റെയിൽ പാലത്തിലാണ് റെയിൽവേ ട്രയൽ റൺ നടത്തിയത്. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ സംഗൽദാനിനും റിയാസിക്കും ഇടയിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. (Indian Railways conducts successful trial run on Chenab rail bridge)
ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയില്‍പ്പാലത്തിലൂടെ കടന്നുപോവുക രംബാനില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ്. ചെനാബ് റെയിൽ പാലത്തിലൂടെയുള്ള റെയിൽ ഗതാഗതം ഉടൻ ആരംഭിക്കുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്.
Successful trial run of MEMU train between Sangaldan – Reasi section of USBRL project.
— Ashwini Vaishnaw (@AshwiniVaishnaw) June 20, 2024
📍Jammu & Kashmir pic.twitter.com/GjaKX6Ci8Q
പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ജമ്മുവിലെ ചെനാബ് നദിക്ക് മുകളിൽ 1315 മീറ്ററോളം നീളമുള്ള പാലത്തെ 17 കൂറ്റൻ തൂണുകളാണ് താങ്ങി നിർത്തിയിരിക്കുന്നത്. അതിശക്തമായ ഭൂകമ്പങ്ങളെ അതിജീവിക്കാനുള്ള സംവിധാനങ്ങളും പാലത്തിൽ ഒരുക്കിയിട്ടുണ്ട്.
ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ ഭാഗമായിട്ടാണ് ചെനാബ് റെയിൽ പാലം നിർമ്മിച്ചിട്ടുള്ളത്. 2024 ഫെബ്രുവരി 20-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്. 28,000 കോടി രൂപയോളമാണ് പാലം നിർമ്മാണത്തിനായി ചെലവഴിച്ചത്.
#WATCH | J&K: Indian Railway conducts a trial run on the newly constructed world's highest railway bridge-Chenab Rail Bridge, built between Sangaldan in Ramban district and Reasi. Rail services on the line will start soon pic.twitter.com/gHGxhMHYe3
— ANI (@ANI) June 20, 2024
Read More: റിമോട്ട് കൺട്രോൾ ഗേറ്റിനിടയില്‍ കുടുങ്ങി, നാലാം ക്ലാസുകാരന് ദാരുണാന്ത്യം
Read More: വന്ദേഭാരത് എക്സ്പ്രസിൽ ദമ്പതികൾക്കു നൽകിയ ഭക്ഷണത്തിൽ പാറ്റ; കർശന നടപടി സ്വീകരിച്ച് റെയിൽവേ