അതിർത്തി കടന്ന് ഇന്ത്യൻ റെയിൽവേ പെരുമ ! ഇന്ത്യയുടെ പാസഞ്ചർ കോച്ചുകൾ വിദേശരാജ്യങ്ങളിൽ സൂപ്പർഹിറ്റ്; പറയുന്ന വിലയ്ക്ക് വാങ്ങാൻ മത്സരിച്ച് ഈ രാജ്യങ്ങൾ

ഇന്ത്യയുടെ പാസഞ്ചർ കോച്ചുകൾ വിദേശരാജ്യങ്ങളിൽ സൂപ്പർഹിറ്റാവുകയാണ്. പറയുന്ന വിലയ്ക്ക് വാങ്ങാൻ രാജ്യങ്ങളുമുണ്ട്. ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള കൺസൾട്ടൻസി ക്മ്പനിയായ റൈറ്റ്സ് ലിമിറ്റഡ് ബംഗ്ലാദേശ് റെയിൽവേയ്ക്ക് 200 ബ്രോഡ്‌ഗേജ് പാസഞ്ചർ കോച്ചുകൾ നൽകുന്നതിനുള്ള കരാറിൽ ഒപ്പിട്ടു. ധാക്കയിൽ ബംഗ്ലാദേശ്റെയിൽവേ മന്ത്രി എം.ഡി. സില്ലുൽ ഹക്കിമിന്റെ സാന്നിദ്ധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ഏകദേശം 915 കോടി രൂപയുടെ കരാറിലാണ് കമ്പനി ഒപ്പുവച്ചത്. യൂറോപ്യൻ ഇൻവെസ്റ്റ് ബാങ്കാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്. കരാർ വ്യവസ്ഥകൾ അനുസരിച്ച് പാസഞ്ചർ കോച്ചുകൾക്കൊപ്പം ഡിസൈൻ വൈദഗ്ദ്ധ്യം, സ്‌പെയർ പാർട്സ്, പരിശീലനം എന്നിവയും ബംഗ്ലാദേശ് റെയിൽവേയ്ക്ക് കമ്പനി നൽകും.

നേരത്തെ, ബംഗ്ലാദേശ് റെയിൽവേയ്ക്ക് 120 ബ്രോഡ് ഗേജ് പാസഞ്ചർ കോച്ചുകളും 36 ബ്രോഡ് ഗേജ് ലോക്കോമോട്ടീവുകളും 10 മീറ്റർ ഗേജ് ലോക്കോമോട്ടീവുകളും കമ്പനി നൽകിയിരുന്നു. ഇപ്പോൾ, 36 മാസത്തെ വിതരണവും കമ്മിഷനിംഗ് കാലയളവും 24 മാസ വാറന്റി കാലയളവും കരാറിൽ ഉൾപ്പെടുന്നുണ്ട്. മേക്ക് ഇൻ ഇന്ത്യ, ഫോർ ദ വേൾഡ് എന്ന കാഴ്ചപ്പാടുമായി യോജിപ്പിച്ച് തദ്ദേശീയമായി വികസിപ്പിച്ച ലോകോത്തര റെയിൽവേ റോളിംഗ് സ്റ്റോക്കിന്റെ കയറ്റുമതിയിലൂടെ വളർച്ച കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Read also: അതീവ അപകടകരമായ അക്വാ പ്ലെയ്‌നിംഗ്; മഴക്കാലത്തെ ആ അപകടത്തെക്കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്

spot_imgspot_img
spot_imgspot_img

Latest news

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

Other news

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

ബിസിനസ് ആവശ്യങ്ങൾക്കായി മലേഷ്യയിലെത്തിയ യു.കെമലയാളി അന്തരിച്ചു; വിടവാങ്ങിയത് ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ

ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ അന്തരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

രാത്രി ബസ് കാത്തുനിന്ന പതിനെട്ടുകാരിക്കുനേരെ ലൈംഗികാക്രമണം; രക്ഷകനായി എത്തി ഓട്ടോ ഡ്രൈവർ !

രാത്രിയിൽ ബസ് കാത്തുനിന്ന 18 കാരി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി...

Related Articles

Popular Categories

spot_imgspot_img