ഇന്ത്യൻ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരം. അഗ്നിക്കുൽ വികസിപ്പിച്ച അഗ്നിപർട്ടഡ് എന്ന റോക്കറ്റ് ആണ് ശ്രീഹരി കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ വിക്ഷേപണ തറയിൽ നിന്നും വിജയകരമായി വിക്ഷേപിച്ചത്. ഇന്ന് രാവിലെ 7 15 നായിരുന്നു വിക്ഷേപണം. ഒരു സ്റ്റേജ് മാത്രമുള്ള ഈ പരീക്ഷണ റോക്കറ്റ് വിജയകരമായ വിക്ഷേപണത്തിനുശേഷം ബംഗാൾ ഉൾക്കടലിൽ പതിച്ചു.
ഇന്ത്യയിൽ സെമി ക്രയോജനിക് എൻജിൻ ഉപയോഗിക്കുന്ന ആദ്യത്തെ റോക്കറ്റ് ആണ് ഇത്. ഐഎസ്ആർഒ ഇതുവരെ ഈ വിഭാഗത്തിലുള്ള എൻജിൻ റോക്കറ്റ് പരീക്ഷിച്ചിട്ടില്ല. കേറോസിനും മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജനും അടങ്ങുന്ന എവിയേഷൻ ടർബൈൻ ഇന്ധനമാണ് റോക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. 575 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് 6.2 മീറ്റർ നീളമുണ്ട്.