ന്യൂയോർക്ക്: നാസയിലെ ബഹിരാകാശ യാത്രികരായ ഇന്ത്യൻ വംശജ സുനിത വില്യംസും ബുച്ച് വിൽമോറും തിരികെ ഭൂമിയിലെത്താൻ ഇനിയും വൈകുമെന്ന് റിപ്പോർട്ടുകൾ. ഇനിയും പത്ത് മാസത്തോളം ഇരുവരും ബഹികാരാകാശത്ത് തുടരേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2025 ഫെബ്രുവരിയിൽ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിൽ പേടകത്തിൽ തിരികെയെത്തിക്കുമെന്നായിരുന്നു നാസ നേരത്തേ തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ ജൂൺ 5നാണ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസിനേയും ബുച്ച് വിൽമോറിനെയും ബഹിരാകാശത്തെത്തിച്ചത്. ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറും കാരണം സ്റ്റാർലൈനറിൽ തന്നെ തിരികെയത്താനുള്ള ബുദ്ധിമുട്ട് നേരിട്ടതിനെത്തുടർന്ന് ഇരുവരും ബഹിരാകാശ നിലയത്തിൽ തന്നെ തങ്ങുകയായിരുന്നു.
പിന്നീട് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സെപ്തംബർ 7ന് ബോയിങ് സ്റ്റാർലൈനർ യാത്രക്കാരില്ലാതെ തിരിച്ചിറക്കേണ്ടി വന്നു.