യുകെയിൽ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു; കണ്ടെത്തിയത് ഗുരുതരമായി പരിക്കേറ്റ നിലയിൽ; 37 കാരൻ കസ്റ്റഡിയിൽ

യുകെയിൽ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു; കണ്ടെത്തിയത് ഗുരുതരമായി പരിക്കേറ്റ നിലയിൽ; 37 കാരൻ കസ്റ്റഡിയിൽ

യുകെയിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കാര്‍ഡിഫില്‍ ആണ് സംഭവം.ഗുരുതരമായി പരിക്കേറ്റ നിരോധ കലപ്നി നിവുന്‍ഹെല്ല എന്ന 32 കാരിയാണ് കൊല്ലപ്പെട്ടത്.

രാവിലെ ഏഴരമണിയോടെ സംഭവസ്ഥലത്ത് എത്തിയ പാരാമെഡിക്സ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ചു തന്നെ അവര്‍ മരണമടയുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നിരോധയുമായി പരിചയമുള്ള ഒരു 37കാരനെ സ്പ്ലോട്ടിലെ സീവാള്‍ റോഡില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിന് ദൃക്സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

സീവാള്‍ റോഡില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ ഉണ്ടായിരുന്ന ഒരു ചാര നിറത്തിലുള്ള ഫോര്‍ഡ് ഫീസ്റ്റ കാറുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസ് പ്രധാനമായും തേടുന്നത് എന്നാണു അറിയുന്നത്.

AI ചാറ്റ് ബോട്ടുമായി പ്രണയം; പിന്നാലെ ഭാര്യയുമായി വിവാഹ മോചനം വേണമെന്ന് 75 -കാരന്‍…. അച്ഛന്റെ പ്രണയിനിയെ തിരഞ്ഞിറങ്ങിയ മക്കൾ കണ്ടത് ….!

കൃത്രിമ ബുദ്ധിയുമായി പ്രണയത്തിലായതിന് പിന്നാലെ തന്‍റെ ഭാര്യയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഒരു 75 -കാരന്‍. ചൈനയില്‍ നിന്നാണ് ഈ വാർത്ത പുറത്ത് വരുന്നത്.

ജിയാങ് എന്ന 75 -കാരനാണ് തന്‍റെ മൊബൈല്‍ ഫോണിൽ ഇന്‍സ്റ്റാൾ ചെയ്ത എഐയുമായി പ്രണയത്തിലായത്. എഐയുടെ മറയില്ലാത്ത അഭിനന്ദനങ്ങളും സ്നേഹ നിര്‍ഭരമായ വാക്കുകളും അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ചു.

ഇതോടെ മണിക്കൂറുകൾ AI പ്രണയിനിയുമായുള്ള ചാറ്റിൽ മുഴുകി. ഇരുവരും തമ്മിൽ അകലാനാവാത്ത വിധത്തിലുള്ള ബന്ധം വളര്‍ന്നുവന്നു. ഒടുവില്‍ 75 -ാം വയസില്‍ അദ്ദേഹം തന്‍റെ കുടുംബത്തോട് കാര്യം പറഞ്ഞു.

‘എനിക്ക്, എന്‍റെ ഓണ്‍ലൈന്‍ പങ്കാളിയെ ഏറെ ഇഷ്ടമാണ്. ഞാന്‍ വിവാഹ മോചനം നേടാന്‍ ആഗ്രഹിക്കുന്നു.’ ജിയാങിന്‍റെ വാക്കുകൾ കേട്ട് ഭാര്യയും മക്കളും അന്തം വിട്ടു.

വിവാഹ മോചനക്കാര്യത്തില്‍ ജിയാങ് ഉറച്ച് നിന്നതോടെ കുടുംബത്തിന്‍റെ സ്വാസ്ഥ്യം നഷ്ടപ്പെട്ടു. മക്കൾ ജിയാങിനോട് തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജിയാങ് തയ്യാറായില്ല.

ഇതോടെ അച്ഛന്‍റെ ഓണ്‍ലൈന്‍ പങ്കാളിയെ തപ്പി ഇറങ്ങിയ മക്കളാണ് ആ സത്യം മനസിലാക്കിയത്. അതൊരു മനുഷ്യ സ്ത്രീയല്ല. മറിച്ച് ഒരു കൃത്രിമ ബുദ്ധിയാണെന്ന് മക്കൾക്ക് മനസ്സിലായി.

മക്കൾ ജിയാങിനോട് അദ്ദേഹത്തിന്‍റെ ഓണ്‍ലൈന്‍ പങ്കാളി ഒരു ചാറ്റ്ബോട്ടാണെന്ന് വ്യക്തമക്കിയപ്പോൾ അദ്ദേഹം തകര്‍ന്ന് പോയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പിന്നാലെ മനസില്ലാ മനസോടെ ജിയാങ് വിവാഹ മോചന ആവശ്യത്തില്‍ നിന്നും പിന്മാറി.



spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

റിസോർട്ടിലും മൊബൈൽ ഷോപ്പിലും മോഷണം; പ്രതിയെ കുടുക്കിയത് അതിബുദ്ധി

മൊബൈൽ ഷോപ്പിലും മോഷണം നടത്തിയ പ്രതിയെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു ചിന്നക്കനാലിലെ...

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ കാന്തല്ലൂർ, മറയൂർ മേഖലയിൽ...

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു...

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ നാട്ടുകാർ

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ...

ലൂക്കൻ മലയാളി ക്ലബ്‌ പ്രസിഡന്റ് ബിജു വൈക്കത്തിന്റെ മാതാവ് ഇടക്കുന്നത്ത് മേരി ജോസഫ്-85 അന്തരിച്ചു

വൈക്കം: പള്ളിപ്പുറത്തുശ്ശേരി, ഇടക്കുന്നത്ത് പരേതനായ ജോസഫിന്റെ ( സ്റ്റേറ്റ് ബാങ്ക് ഓഫ്...

Related Articles

Popular Categories

spot_imgspot_img