ഇന്ത്യൻ ഹോക്കിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. 36ആം വയസ്സിലാണ് ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.(Indian Hockey Goalkeeper PR Sreejesh Announces his Retirement)
2006ൽ ഇന്ത്യൻ ഹോക്കിയിൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചു. രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടി. ഖേൽ രത്ന, അർജുന, പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
18 വർഷത്തിനുശേഷം, പാരീസ് ഒളിമ്പിക്‌സിനായുള്ള ടീമിലെ പ്രധാനിയായി ശ്രീജേഷുമുണ്ട്. താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ശ്രീജേഷ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾവല കാത്തിരുന്നു.