web analytics

ഒരു ആടിന് അരലക്ഷം രൂപ വരെ; ബലിപ്പെരുന്നാൾ അടുത്തതോടെ ഇന്ത്യൻ ആടുകൾക്ക് വൻ ഡിമാൻഡ്

ഷാർജ: ബലിപ്പെരുന്നാൾ അടുത്തതോടെ ​ഗൾഫിൽ ഇന്ത്യൻ ആടുകൾക്ക് വൻ ഡിമാൻഡ്
യുഎഇയിൽ ആടുമാടുകളുടെ വിപണി സജീവമായതോടെ വിലയും കൂടി. പെരുന്നാളിനോടനുബന്ധിച്ച് ബലിയറുക്കാനാണ് ആളുകൾ ആടിനെ വാങ്ങുന്നത്.Indian goats are in huge demand

ഇന്ത്യയിൽ നിന്നും സോമാലിയയിൽ നിന്നുമുള്ള ആടുകളാണ് യുഎഇയിലെ വിപണികളിൽ കൂടുതലായും എത്തുന്നത്. സൗദിയിൽ നിന്നും സിറിയയിൽ നിന്നും ഇവിടേക്ക് ആടുകൾ എത്തുന്നുണ്ട്. പെരുന്നാൾ ദിവസം പുലർച്ചെ ആടുമാടുകളെ അറുത്ത് മാംസം പാവങ്ങൾക്കും ബന്ധുമിത്രാദികൾക്കും നൽകുന്നത് യുഎഇയിലെ പതിവാണ്.

വില കൂടുതലാണെങ്കിലും ഇന്ത്യൻ ആടുകൾക്കാണ് ആവശ്യക്കാർ കൂടുതലെന്ന് കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ വർഷത്തേയ്ക്കാൾ വിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 32 കിലോ ഗ്രാം തൂക്കംവരുന്ന ഇന്ത്യൻ ആടിന് 2000 ദിർഹമാണ് വില. ഇന്ത്യൻ ആടുപോലെ തന്നെ രുചികരമായ മാംസമുള്ള സൊമാലിയൻ ആടിന് വലുപ്പമനുസരിച്ച് 500 മുതൽ 800 ദിർഹം വരെ വിലയുണ്ട്.

സാധാരണ​ഗതിയിൽ ഇന്ത്യയിൽ നിന്നും കപ്പൽ മാർ​ഗമാണ് ആടുകളെ യുഎഇയിൽ എത്തിച്ചിരുന്നത്. എന്നാൽ, ചൂട് കനത്തതോടെ കപ്പലിൽ ആടുകളെ കൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യമാണ്. അതിനാൽ എയർ കാർ​ഗോയിലാണ് ഇന്ത്യൻ ആടുകൾ എമിറേറ്റുകളിലേക്ക് എത്തുന്നത്.

അതുകൊണ്ട് തന്നെ വിലയും ഇത്തിരി കൂടുതലാണ്. 32 കിലോ ഭാരമുള്ള ഒരു ഇന്ത്യൻ ആടിന് 2000 ദിർഹത്തോളം വില നൽകണം. അതായത് നാൽപ്പത്തയ്യായിരം ഇന്ത്യൻ രൂപയോളം നൽകിയാലേ ഒരു ആടിനെ വാങ്ങാൻ കഴിയൂ.

30 മുതൽ 40 കിലോ വരെ തൂക്കം വരുന്ന നയിമി വിഭാഗത്തിൽപ്പെടുന്ന സൗദി ആട് ഒന്നിന് ആയിരം മുതൽ രണ്ടായിരം ദിർഹം വരെയാണ് വില. നല്ല നെയ്യുള്ള, ഖറൂഫ് വിഭാഗത്തിൽപ്പെടുന്ന സൊമാലിയൻ ആടുകളോട് സുഡാനികൾക്കും ഈജിപ്ത് സ്വദേശികൾക്കുമാണ് ഇഷ്ടക്കൂടുതൽ. നയീമി, സൂരി (ഇൗജിപ്ത്) ആടുകൾക്കും വില കൂടുതൽ തന്നെ. പിന്നിൽ നെയ്യുള്ള വിഭാഗത്തിൽപ്പെട്ടതാണ് സൂരി. ഇത് ഒരെണ്ണം 200 കിലോ ഗ്രാം വരെ തൂക്കം വരും. യുഎഇ, ഇറാൻ, സുഡാൻ ആടുകൾക്ക് താരതമ്യേന കുറഞ്ഞ വില നൽകിയാൽ മതി.

ഇന്ത്യൻ ആടുകളെ മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങുന്ന പതിവും യുഎഇയിലുണ്ട്. പെരുന്നാൾ തലേന്ന് വില കുതിച്ചുയരും എന്നതും ആടിനെ കിട്ടാനുണ്ടാകില്ല എന്നതുമാണ് എമിറാത്തികളെ മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകം. വില കുറഞ്ഞിരിക്കും എന്നതിനാൽ പ്രവാസികളും ആടുകളെയും കാളകളെയും പെരുന്നാളിന് മുന്നേതന്നെ വാങ്ങി സൂക്ഷിക്കുകയാണ് പതിവ്.

സ്വദേശികൾ കഴിഞ്ഞാൽ ബംഗ്ലാദേശികളാണ് യുഎഇ വിപണിയിൽ ഏറ്റവുമധികം മൃഗങ്ങളെ ബലിയറുക്കുന്നത്. പത്തോളം ബംഗ്ലാദേശ് സ്വദേശികൾ ചേർന്ന് ഒരു ആടിനെ വാങ്ങി ബലിയറുക്കുന്നു. സ്വദേശികൾ ബലി മാംസം ചുറ്റുവട്ടത്തെ പാവങ്ങൾക്ക് വിതരണം ചെയ്യുകയോ അധികൃതരെ ഏൽപിക്കുകയോ ആണ് പതിവ്. ഇന്ത്യക്കാരും മറ്റു രാജ്യക്കാരും ഹജ്ജിനോടനുബന്ധിച്ചുള്ള ബലിതർപ്പണം ഗൗരവമായി കാണുന്നു.

ഇന്ത്യ, സൊമാലിയ, സൗദി, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ആടുകളാണ് യുഎഇ വിപണിയിലെ മുഖ്യ ഇനങ്ങൾ. നേരത്തെ പാക്കിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ആടുകളെത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

മുണ്ടക്കയത്ത് അമരാവതിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം; തീർത്ഥാടകർക്ക് പരിക്ക്

മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം കോട്ടയം ജില്ലയിലെ...

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു തിരുവനന്തപുരം ∙ പഴയ ഡീസൽ ബസുകൾ...

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10 കുട്ടികൾ

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10...

കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളില്‍ കള്ളക്കടല്‍ ഭീഷണിയും

തിരുവനന്തപുരം: അടുത്ത നാല് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക്...

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ കടന്നുപോകുന്നെന്ന് നടി മീര വാസുദേവ്

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ...

Related Articles

Popular Categories

spot_imgspot_img