ഇന്ത്യൻ ഫുട്ബോൾ താരം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് 39-കാരനായ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരം തന്റെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് ഛേത്രി അറിയിച്ചു. 150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളില്ലെ സജീവ കളിക്കാരി lൽ ഗോള്‍നേട്ടത്തില്‍ മൂന്നാമനാണ് ചേത്രി. 2005 ജൂണ്‍ 12-ന് പാകിസ്താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ ഫുട്ബോൾ ലൈഫിലെ അരങ്ങേറ്റം. ആ കളിയില്‍തന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോള്‍ നേടിയത്.
Read also:അമേരിക്കൻ കാറ്റിൽ കൊടുങ്കാറ്റായി സ്വർണവില; ഇന്നത്തെ വിലയറിയാം