web analytics

ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ്‌ ജേർണലിസ്റ്റ് (IFWJ)
ദേശീയ സമ്മേളനം കോവളം ആനിമേഷൻ സെന്ററിൽ നടന്നു

തിരുവനന്തപുരം: ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ്‌ ജേർണലിസ്റ്റ്( ഐ.എഫ്.ഡബ്യൂ.ജെ) ദേശീയ സമ്മേളനം കോവളം ആനിമേഷൻ കൺവെൻഷൻ ഇന്നലെ നടന്നു, പ്രതിനിധി സമ്മേളനം രാവിലെ 10.30 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സംഘടനയുടെ ദേശീയ പ്രസിഡന്റ് അവധേഷ് ഭാർഗവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ സ്വാഗതം പറഞ്ഞു. സെമിനാർ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു.

എം.എൽ.എ വി.ജോയി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയൻ, മുസ്ലീം ലീഗ് കോവളം മണ്ഡലം പ്രസിഡന്റ് ഡോ.എച്ച്.എ.റഹ്മാൻ, ഐ.എഫ്.ഡബ്യൂ.ജെ ദേശീയ ജനറൽ സെക്രട്ടറി ഇർഷാദ് ഖാൻ, ദേശീയ വൈസ് പ്രസിഡന്റ് ജി.വി ഗൗരി എന്നിവർ ആശംസാ പ്രസംഗം നടത്തി. സംസ്ഥാന ട്രഷറർ എ.അബൂബക്കർ നന്ദി പറഞ്ഞു.

വൈകുന്നേരം 3 ന് നടന്ന പൊതു സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്യതു, ഐ.എഫ്.ഡബ്യൂ,ജെ സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതം പറഞ്ഞു.

സംഘടന മെമ്പർമാർക്കുള്ള ഐ.ഡി കാർഡ് വിതരണോദ്ഘാടനം ചലച്ചിത്ര അക്കാദമി ചെയർമാനും ചലച്ചിത്ര നടനുമായ പ്രേംകുമാർ നിർവ്വഹിച്ചു. രാഷ്ട്രീയ രംഗത്തെ മാദ്ധ്യമ ഇടപെടൽ എന്ന വിഷയത്തെ ആസ്പദമാക്കി ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂരും, സോഷ്യൽ മീഡിയയും ആധുനീക മാദ്ധ്യമ സംസ്കാരവും എന്ന വിഷയത്തിൽ കേരള.പി.എസ്.സി മെമ്പറും മാദ്ധ്യമപ്രവർത്തകയുമായ ആർ.പാർവ്വതിദേവിയും, മാദ്ധ്യമങ്ങളും ട്രേഡ് യൂണിയനും എന്ന വിഷയത്തെ ആസ്പദമാക്കി യു.ടി.യു.സി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ ബാബുദിവാകരനും പ്രഭാഷണം നടത്തി. ഐ.എഫ്.ഡബ്യൂ.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു നന്ദിയും പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Related Articles

Popular Categories

spot_imgspot_img