web analytics

പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കപ്പൽ പിന്തുടർന്ന് പിടികൂടി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്; ഇന്ത്യ-പാക്ക് അതിർത്തിയിൽ നടന്ന നാടകീയ സംഭവങ്ങൾ ഇങ്ങനെ:

പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ കപ്പൽ പിന്തുടർന്ന് പിടികൂടി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഇന്ത്യ- പാക് സമുദ്ര അതിർത്തിയിലാണ് നാടകീയ സംഭവങ്ങൾ. പാക് മാരി ടൈം സെക്യൂരിറ്റി കപ്പലിനെ പിന്തുടർന്ന് വളഞ്ഞ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുകയായിരുന്നു. Indian Coast Guard released Indian fishermen who were detained by Pakistan

ഇന്ത്യ – പാക്ക് സമുദ്രാതിർത്തിയിലെ നോ ഫിഷിങ് സോണിൽ നിന്നാണ് പാക്ക് മാരിടൈം ഏജൻസി 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തത്. പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി കപ്പൽ പിഎംഎസ് നുസ്രത്തിനെയാണ് രണ്ടു മണിക്കൂറോളം പിന്തുടർന്ന് പാക്കിസ്ഥാൻ സമുദ്ര അതിർത്തിക്ക് സമീപത്ത് വച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടഞ്ഞത്.

ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൊണ്ടുപോകാൻ പാക്കിസ്ഥാൻ കപ്പലിനെ അനുവദിക്കില്ലെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മത്സ്യബന്ധന നിരോധന മേഖലയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് കോസ്റ്റ് ഗാർഡിന് അപായ സിഗ്നൽ ലഭിച്ചതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മറ്റൊരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടായ കാൽ ഭൈരവിനെ പാക് മാരി ടൈം സെക്യൂരിറ്റി കപ്പൽ തടഞ്ഞുവെന്നും അതിൽ ഉണ്ടായിരുന്ന ഏഴ് ഇന്ത്യൻ ജീവനക്കാരെ പിടികൂടിയതായും വിവരം ലഭിക്കുകയായിരുന്നു. സംഘർഷത്തിനിടെ മത്സ്യത്തൊഴിലാളികളുടെ ബോട്ട് നശിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ...

അയർലൻഡിൽ മലയാളി യുവാവ് മരിച്ച നിലയിൽ; കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയുടെ വേർപാട് വിശ്വസിക്കാനാവാതെ പ്രിയപ്പെട്ടവർ

അയർലൻഡിൽ മലയാളി യുവാവ് മരിച്ച നിലയിൽ; മരിച്ചത് കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ബെൽഫാസ്റ്റ്...

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു ഗുവാഹത്തി: അസമിലെ ഹൊജായ്...

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക്...

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം ആലപ്പുഴ: ബി.ഡി.ജെ.എസ്. പ്രവർത്തകരെ സി.പി.എമ്മിലേക്കും ഇടതുപക്ഷ മുന്നണിയിലേക്കും...

Related Articles

Popular Categories

spot_imgspot_img