പല്ലെകേലെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. പല്ലെകേലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. India will field first in the second T20 against Sri Lanka
ആദ്യ ടി20 കളിക്കാതിരുന്ന സഞ്ജു സാംസണ്‍ ടീമിലെത്തി. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരമാണ് സഞ്ജു കളിക്കുക. സഞ്ജു ഓപ്പണറായി കളിച്ചേക്കും.
ടീമില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ശ്രീലങ്കയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ദില്‍ഷന്‍ മധുഷങ്കയ്ക്ക് പകരം രമേഷ് മെന്‍ഡിഡ് ടീമിലെത്തി.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്നലെ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ 43 റണ്‍സിന് വിജയിച്ചിരുന്നു.
ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.