രക്ഷകരായെത്തി നൂറടിച്ച് രോഹിത്തും ജഡേജയും, സർഫറാസ് ഖാന് അർദ്ധ സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മുന്നേറുന്നു

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ രോഹിത് ശർമയ്ക്കും രവീന്ദ്ര ജഡേജയ്ക്കും സെഞ്ചുറി. 157 പന്തുകളിൽ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. രോഹിതിന്റെ കരിയറിലെ 11–ാം ടെസ്റ്റ് സെഞ്ചുറി നേട്ടമാണിത്. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീണ ഇന്ത്യയെ രോഹിത്- ജഡേജ കൂട്ടുക്കെട്ട് ഭേദപ്പെട്ട സ്‌കോറിൽ എത്തിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ സർഫറാസ് ഖാൻ 66 പന്തിൽ 62 റൺസ് നേടി.

ഇന്ത്യയ്ക്ക് 8.5 ഓവറിൽ 33 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. യശസ്വി ജയ്സ്വാൾ (10 പന്തിൽ 10), ശുഭ്മൻ ഗിൽ (പൂജ്യം), രജത് പട്ടീദാർ (15 പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായത്. സ്കോർ 22 ൽ നിൽക്കെ മാർക് വുഡിന്റെ പന്തിൽ ജോ റൂട്ട് ക്യാച്ചെടുത്ത് ജയ്സ്വാളിനെ പുറത്താക്കി. മാർക് വുഡിന്റെ പന്തിൽ തന്നെ ശുഭ്മൻ ഗില്ലും പൂജ്യത്തിനു പുറത്തായി. ഗില്ലിനെ മാർക് വുഡ് വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്റെ കൈകളിലെത്തിച്ചു. രജത് പട്ടീദാറിനും തിളങ്ങാൻ സാധിച്ചില്ല. സ്പിന്നർ ടോം ഹാർട്‌ലി രജത്തിന്റെ വിക്കറ്റ് എടുത്തു.

വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറലും സർഫറാസ് ഖാനൊപ്പം ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുന്നുണ്ട്. അതേസമയം മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കലിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരും ടീമിലേക്കു മടങ്ങിയെത്തി. ഇംഗ്ലണ്ട് ടീമിൽ സ്പിന്നർ ശുഐബ് ബഷീറിനു പകരം പേസർ മാർക് വു‍ഡ് മടങ്ങിയെത്തി.

 

Read Also: ട്വന്റി 20 ലോകകപ്പ്; ഇന്ത്യൻ താരങ്ങളെ അമേരിക്കയിലേക്ക് നേരത്തെ അയക്കാൻ ബിസിസിഐ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക്...

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ്

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ് തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി...

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ് കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല ചുവയുള്ള...

Related Articles

Popular Categories

spot_imgspot_img