വിശാഖപട്ടണം: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ജയം. 106 റൺസിനാണ് ഇംഗ്ലണ്ടിന്റെ തോൽവി. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292ന് പുറത്താകുകയായിരുന്നു. ഇതോടെ അഞ്ചുമത്സര പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ ജയം വീതം സമനിലയിലെത്തി.
ഒന്നാം ഇന്നിങ്‌സില്‍ 396 റണ്‍സിനാണു ഇന്ത്യ പുറത്തായത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റണ്‍സില്‍ അവസാനിപ്പിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 255 റണ്‍സില്‍ ഒതുങ്ങി. ഒന്നാം ഇന്നിങ്‌സില്‍ 143 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഇന്ത്യക്കായി ആര്‍ അശ്വിന്‍, ജസ്പ്രിത് ബുംറ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ബെന്‍ സ്‌റ്റോക്‌സ് റണ്ണൗട്ടായി മടങ്ങി.
അര്‍ധ സെഞ്ച്വറിയുമായി പൊരുതി നിന്ന ഓപ്പണര്‍ സാക് ക്രൗളി അര്‍ധ സെഞ്ച്വറി നേടി. താരമാണ് ടോപ് സ്‌കോറര്‍. ക്രൗളി 73 റണ്‍സെടുത്തു. വാലറ്റത്ത് ടോം ഹാര്‍ട്‌ലി, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ 36 റണ്‍സ് വീതം നേടിയെങ്കിലും ഫലമുണ്ടായില്ല. ബെയര്‍സ്‌റ്റോ (26), ഒലി പോപ്പ് (23), ജോ റൂട്ട് (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
സ്കോർ: ഇന്ത്യ – 396 & 255, ഇംഗ്ലണ്ട് – 253 & 292. മൂന്നാം ടെസ്റ്റ് ഈ മാസം 15ന് രാജ്കോട്ടിൽ ആരംഭിക്കും.
Read Also: ബൗളിങ്ങിനിടെ കൈ ഉയർത്തി അശ്വിൻ; ആൻഡേഴ്സനു കൺഫ്യൂഷൻ, പരാതി