ന്യൂഡൽഹി: യുക്രെയ്ന് എതിരായ യുദ്ധവുമായി മുന്നോട്ടുപോകുന്ന റഷ്യക്ക് എതിരെയുള്ള നടപടികള്‍ അമേരിക്ക കടുപ്പിക്കുന്നു.India responds to US sanctions on 19 firms: ‘Our companies operate within Indian law’
റഷ്യയെ സഹായിച്ച 19 ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ 400 ഓളം വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പാണ് റഷ്യക്ക് യുദ്ധസഹായം നൽകിയെന്നാരോപിച്ച് 19 ഇന്ത്യൻ കമ്പനികളെയും രണ്ട് പൗരൻമാരെയും യു.എസ് ഉപരോധപട്ടികയിൽ ഉൾപ്പെടുത്തിയത്.
എന്നാൽ ഈ സ്വകാര്യകമ്പനികളിൽ ഒന്നുപോലും നിയമം ലംഘിച്ചിട്ടില്ലെന്നും കാര്യങ്ങൾ യു.എസിനെ ബോധ്യപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര വ്യാപാരത്തിനും വ്യാപാര നിയന്ത്രണങ്ങളിലും ഇന്ത്യക്ക് ശക്തമായ നിയമചട്ടക്കൂടുകളുണ്ട്. അതിലൊന്നുപോലും ഈ കമ്പനികൾ ലംഘിച്ചിട്ടില്ല. ഇക്കാര്യങ്ങൾ യു.എസിനെ ബോധ്യപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു.
ഖലിസ്ഥാൻ നേതാവ് ഗുർപത്‍വന്ത് സിങ് പന്നൂണിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള ബന്ധം ഉലഞ്ഞ സാഹചര്യത്തിലാണ് 19 കമ്പനികളെയും രണ്ടു പൗരൻമാരെയും യു.എസ് ഉപരോധപട്ടികയിൽ പെടുത്തിയത്.
ഈ സ്ഥാപനങ്ങൾ യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ അവശ്യമായ സാങ്കേതിക വിദ്യയും സാധനങ്ങളും റഷ്യക്ക് നൽകിയെന്നാണ് യു.എസ് ആരോപിക്കുന്നത്.
റഷ്യക്ക് സഹായം നൽകിയെന്നാരോപിച്ച് ആഗോളതലത്തിൽ 400 സ്ഥാപനങ്ങളെയും വ്യക്തികളെയും യു.എസ് ഉപരോധപ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുള്ളത്.