ചെപ്പോക്കില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ട
ഇംഗ്ളണ്ടിനെതിരായ രണ്ടാം ട്വന്റി20 യിൽ ഇന്ത്യയ്ക്കു രണ്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം. തിലക് വര്‍മയുടെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 55 പന്തുകളില്‍ നിന്നും 72 റൺസ് നേടി ഒരറ്റത്തു വിക്കറ്റുകള്‍ വീണപ്പോഴും പതറാതെ പിടിച്ചു നിന്ന തിലക് വര്‍മ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.India register a convincing win in the second T20I
26 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അഭിഷേക് ശര്‍മയും സുര്യകുമാര്‍ യാദവും 12 റണ്‍സ് വീതമെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്, നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി. മുന്നിൽനിന്ന് പടനയിച്ച ക്യാപ്റ്റൻ ജോസ് ബട്‍ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
സ്പിന്നർമാരുടെ തകർപ്പൻ ബോളിങ്ങാണ് ഇന്ത്യയ്ക്ക് കരുത്തായത്. 14 ഓവർ ബോൾ ചെയ്ത സ്പിന്നർമാർ 118 റൺസ് വിട്ടുകൊടുത്ത് ആറു വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ ജെയ്മി സ്മിത്ത് 12 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 22 റൺസെടുത്ത് പുറത്തായി.