ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ; പരസ്യമുണ്ടെങ്കിലെ പത്രമുള്ളു; മുസ്ലിം ലീ​ഗിന്റെ പ്രതിഷേധങ്ങൾക്ക് പുല്ലുവില; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫിന്റെ പരസ്യം

കോഴിക്കോട്: മുസ്ലിം ലീ​ഗിന്റെ പ്രതിഷേധങ്ങൾക്കിടെ സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫിന്റെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലാണ് എൽഡിഎഫ് പരസ്യം വീണ്ടും വന്നിരിക്കുന്നത്. നേരത്തേ പരസ്യം വന്നപ്പോൾ ലീഗ് പ്രവർത്തകർ പ്രതിഷേധിക്കുകയും പത്രം കത്തിക്കുകയും ചെയ്തിരുന്നു. കണ്ണൂർ കോഴിക്കോട് എഡീഷനുകളിൽ ഒന്നാം പേജിലും രണ്ടാം പേജിലുമാണ് എൽഡിഎഫ് പരസ്യമുള്ളത്. കണ്ണൂരിൽ രണ്ടാം പേജിൽ എം.വി. ജയരാജന് വോട്ടു ചെയ്യാനും കോഴിക്കോട്ട് കെ.കെ. ശൈലജയ്ക്ക് വോട്ടുചെയ്യാനും ആവശ്യപ്പെട്ടാണ് പരസ്യം വന്നിരിക്കുന്നത്.

”ജനങ്ങളെ സംരക്ഷിക്കേണ്ടവർ വിഷം തുപ്പുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ.” മുഖ്യമന്ത്രിയുടെ ചിത്രത്തോടു കൂടിയ പരസ്യത്തിലെ വാചകങ്ങൾ ഇങ്ങനെയാണ്. ഉൾപേജിൽ കോൺഗ്രസിന്റെ പരസ്യവുമുണ്ട്. സമസ്ത പത്രത്തിൽ എൽഡിഎഫിന്റെ പരസ്യം വന്നത് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിരുന്നു.

ഈ മാസം 20ന് മലപ്പുറം തിരൂരങ്ങാടിയിലാണ് സുപ്രഭാതം പത്രം കത്തിച്ചത്. ചില സമസ്ത നേതാക്കളുടെ എൽ.ഡി.എഫ് അനുകൂല പ്രസ്താവന തള്ളി സമസ്ത നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പത്രത്തിലും എൽ.ഡി.എഫ് പരസ്യം വന്നിരിക്കുന്നത്. സുപ്രഭാതത്തിൽ എൽഡിഎഫ് പരസ്യം വന്നത് ബിസിനസിന്റെ ഭാഗമാണെന്നും സംഘടനയുടെയോ പത്രത്തിന്റെയോ നിലപാടല്ലെന്നുമാണ് ലീഗിന്റെ പ്രതികരണം. പത്രം കത്തിച്ചയാൾ ഔദ്യോഗിക ഭാരവാഹി അല്ലെന്നാണ് ലീഗിന്റെ വിശദീകരണം.

Read Also: രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ; പുതിയ പാമ്പൻ പാലത്തിന് സവിശേഷതകൾ ഏറെ;ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം യാഥാർത്ഥ്യമാകുന്നു

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

Related Articles

Popular Categories

spot_imgspot_img