ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ എറിഞ്ഞൊതുക്കി ഇന്ത്യ. 16 ഓവറില്‍ 96 റണ്‍സാണ് അയര്‍ലന്‍ഡിന് നേടിയത്. (Twenty 20 World Cup 2024: India needs 97 runs to win against Ireland)
ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 14 പന്തില്‍ 27 റണ്‍സെടുത്ത ഗെരത് ഡെല്‍നിയാണ് അയര്‍ലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. ജോഷ്വ ലിറ്റില്‍ (14), ഗരെത് ഡെലാനി (27) എന്നിവർ നടത്തിയ പ്രകടനമാണ് അയര്‍ലന്‍ഡിന് അല്‍പമെങ്കിലും ആശ്വാസമായത്.
ടോസ് നേടിയ ഇന്ത്യ അയര്‍ലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ അയര്‍ലന്‍ഡിന് ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങ്ങിനെ നഷ്ടപ്പെട്ടു. ഗെരത് ഡെല്‍നിയെ കൂടാതെ ലോര്‍ക്കന്‍ ടക്കര്‍ (10), കുര്‍ടിസ് കംഫര്‍ (12), ജോഷ് ലിറ്റില്‍ (14) എന്നിവരാണ് രണ്ടക്കം കടന്നത്.
മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരും പ്ലേയിങ് ഇലവനില്‍ ഇല്ല.
Read More: കൊച്ചിയെ മുക്കിയത് മേഘവിസ്ഫോടനം തന്നെ; സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Read More: അഗ്നിവീർ നിയമനങ്ങൾക്കായി റിക്രൂട്മെന്റ് റാലി ജൂൺ 24 മുതൽ; വിശദ വിവരങ്ങൾ അറിയാൻ