web analytics

കേരളത്തിലുള്ളത് 102 പാക്കിസ്ഥാനികൾ; ഉടൻ തിരിച്ചുപോകണമെന്ന് നിർദേശം

തിരുവനന്തപുരം ∙ നിലവിൽ കേരളത്തിലുള്ളത് 102 പാക്കിസ്ഥാനി പൗരൻമാർ. ഇതിൽ പകുതിയലധികം പേരും ചികിത്സാ സംബന്ധമായ മെഡിക്കൽ വീസയിൽ എത്തിയവരാണ്.

‘കുറച്ചുപേർ വ്യാപാര ആവശ്യങ്ങൾക്കെത്തിയവരാണ്. മെഡിക്കൽ വീസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നും മുൻപും രാജ്യം വിടണമെന്ന കർശന നിർദേശമാണു നൽകിയിട്ടുള്ളത്.

ഇത് വിദേശകാര്യ മന്ത്രാലയം പാക്ക് പൗരൻമാരെ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലുള്ള ഇരുനൂറോളം പാക്കിസ്ഥാൻ പൗരന്മാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി.

പാക്കിസ്ഥാൻ പൗരർക്കുള്ള എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ സസ്പെൻഡ് ചെയ്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു പുതിയ തീരുമാനം.

വിദ്യാർഥി വീസയിലും മെഡിക്കൽ വീസയിലും എത്തിയവർ ഉൾപ്പെടെ ഉടൻ മടങ്ങണം. പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാർക്കും നിർദേശമുണ്ട്.

പാക്ക് പൗരർക്കു നിലവിൽ അനുവദിച്ച എല്ലാ വീസകളുടെയും കാലാവധി ഈ മാസം 27നു കഴിഞ്ഞതായി കണക്കാക്കും എന്നാൽ മെഡിക്കൽ വീസ ലഭിച്ചവർക്കു മടങ്ങാൻ 29 വരെ സമയമുണ്ട്. ഹിന്ദുക്കളായ പാക്ക് പൗരർക്കുള്ള ദീർഘകാല വീസയ്ക്കു മാത്രം നിലവിൽവിലക്കില്ല.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഇനി ആളില്ലാതെ ഓടേണ്ട; കെഎസ്ആർടിസിയിലും വരുന്നു, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’

കെഎസ്ആർടിസിയിലും, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’ വരുന്നു ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും മറ്റും സർവീസുകൾ...

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ; കൊച്ചിയിൽ നടന്നത്

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ;...

ഛത്തീസ്ഗഢ് പ്രൈമറി സ്കൂളിൽ ഞെട്ടിക്കുന്ന ഇംഗ്ലീഷ് ക്ലാസ്; അധ്യാപകന്റെ ഗുരുതര തെറ്റുകൾ വീഡിയോയിലൂടെ പുറത്തുവന്നു

ഛത്തീസ്ഗഢ് പ്രൈമറി സ്കൂളിൽ ഞെട്ടിക്കുന്ന ഇംഗ്ലീഷ് ക്ലാസ്; അധ്യാപകന്റെ ഗുരുതര തെറ്റുകൾ...

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

ധനുഷിന്റെ ‘തേരേ ഇഷ്‌ക് മേ’ തമിഴ് ട്രെയിലർ പുറത്തിറങ്ങി; നായികയായി കൃതി സനോൺ

ധനുഷിന്റെ 'തേരേ ഇഷ്‌ക് മേ' തമിഴ് ട്രെയിലർ പുറത്തിറങ്ങി; നായികയായി കൃതി...

Related Articles

Popular Categories

spot_imgspot_img