ന്യൂഡൽഹി : എയർഡ്രോപ്പ് പോർട്ടബിൾ ആശുപത്രി വികസിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ. ഓപ്പറേഷൻ തിയേറ്റർ, എക്‌സ്‌റേ മെഷീനുകൾ, രക്തപരിശോധനാ ഉപകരണങ്ങൾ, വെൻ്റിലേറ്ററുകൾ അങ്ങനെ ഒരു ആശുപത്രിയിൽ വേണ്ടതെല്ലാം ഇതിലുണ്ട്. വെടിയേറ്റ മുറിവുകൾ, പൊള്ളലുകൾ, ഒടിവുകൾ, ഗുരുതരമായ രക്തസ്രാവം തുടങ്ങിയ പരിക്കുകൾ ചികിത്സിക്കുന്നതിനുള്ള ഉപകരണങ്ങൾ ഇതിലുണ്ട്. ഓരോ യൂണിറ്റിനും ഒരു കോംപാക്റ്റ് ജനറേറ്റർ, സ്‌ട്രെച്ചറുകൾ, മോഡുലാർ മെഡിക്കൽ ഗിയർ, മരുന്നുകൾ, ഭക്ഷണ വിതരണങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങളുണ്ട്. സൗരോർജ്ജ ബാറ്ററികളുമാണ് ഇതിൽ ഉപയോഗിക്കുന്നത്. എയർഡ്രോപ്പുകൾ വഴിയോ ഗ്രൗണ്ട് ട്രാൻസ്പോർട്ടുകൾ വഴിയോ എവിടെയും ഇത് വിന്യസിക്കാനാകും എന്നതാണ് വലിയ പ്രത്യേകത.
യുദ്ധമുഖങ്ങളിൽ ദ്രുതഗതിയിലും, സമഗ്രമായും വൈദ്യസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യൻ എയർഫോഴ്സ് BHISHM making equippe എന്ന പേരിൽ പോർട്ടബിൾ എയ്ഡ് ക്യൂബ് മെഡിക്കലിൻ്റെ സേവനം തുടങ്ങി. അടിയന്തിര സഹായം മുതൽ നൂതന മെഡിക്കൽ, സർജിക്കൽ കെയർ വരെ വേണ്ടി വരുന്ന അപകടങ്ങളിൽ എയ്ഡ് ക്യൂബ് വെറും 12 മിനിറ്റിനുള്ളിൽ വിന്യസിക്കാനാകും എന്നതാണ് പ്രത്യേകത.
ആഗ്രയിൽ വച്ചാണ് ഭീഷ്മ് പോർട്ടബിൾ ക്യൂബുകൾക്കായുള്ള ആദ്യ എയർഡ്രോപ്പ് ടെസ്റ്റ് നടത്തിയത് . അടിയന്തര ഘട്ടങ്ങളിൽ രാജ്യത്തുടനീളം ഈ സേവനം ലഭ്യമാക്കാനാണ് തീരുമാനം. ആഗ്രയിലെ എയർ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് സ്ഥാപനം പ്രത്യേകം രൂപകൽപ്പന ചെയ്‌ത പാരച്യൂട്ടുകൾ ഉപയോഗിച്ചാണ് 720 കിലോ ഭാരമുള്ള ഈ പോർട്ടബിൾ ആശുപത്രി 1500 അടി ഉയരത്തിൽ പറന്നത്. ജനുവരിയിൽ, ആർമി പാരാ ഫീൽഡ് ഹോസ്പിറ്റലുമായി ഏകോപിപ്പിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്.