web analytics

പക അത് വീട്ടാനുള്ളതാണ്; കണക്ക് തീര്‍ത്ത് ഇന്ത്യ; സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയം; ഹരാരെയിൽ ഹരമായി അഭിഷേകിന്റെ സെഞ്ച്വറി

ഹരാരെ : രണ്ടാം ടി20യില്‍ സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി. 39 പന്തില്‍ 43 റണ്‍സ് നേടിയ വെസ്ലി മധ്വരെയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.India beat Zimbabwe in 2nd T20I

ഇന്ത്യക്കായി മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോര്‍ രവി ബിഷ്‌ണോയി രണ്ടും, വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.

മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (2) രണ്ടാം ഓവറില്‍ തന്നെ മടങ്ങി. മുസറബാനിക്കായിരുന്നു വിക്കറ്റ്. പിന്നീട് മൂന്നാം വിക്കറ്റില്‍ അഭിഷേക് – റുതുരാജ് സഖ്യം 137 റണ്‍സ് കൂട്ടിചേര്‍ത്തു. 

തുടക്കത്തില്‍ അഭിഷേക് താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് ട്രാക്കിലായി. ഇടങ്കയ്യന്‍ ബാറ്ററുടെ ഒരു ക്യാച്ചും സിംബാബ്വെ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞിരുന്നു. തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ നേടിയാണ് അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 

റിങ്കു, റുതുരാജിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്നുള്ള സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. 

47 പന്തുകള്‍ നേരിട്ട റുതുരാജ് 11 ഫോറും ഒരു സിക്സും നേടി. റിങ്കുവിന്റെ ഇന്നിംഗ്സില്‍ അഞ്ച് സിക്‌സും രണ്ട് ഫോറുമുണ്ടായിരുന്നു. നേരത്തെ, ഇന്ത്യ ഒരു മാറ്റവുമായിട്ടാണ് ഇറങ്ങിയത്. ഖലീല്‍ അഹമ്മദിന് പകരം സായ് സുദര്‍ശന്‍ ടീമിലെത്തി.

47 പന്തില്‍ 100 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എട്ട് സിക്‌സും, ഏഴ് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 47 പന്തില്‍ 77 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദ്, 22 പന്തില്‍ 48 റണ്‍സ് നേടിയ റിങ്കുസിങ് എന്നിവരും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ കൊച്ചി: ട്വന്റി20 പാർട്ടിയുടെ സ്ഥാനാർഥി...

വീണ നായർ ട്വന്റി ട്വന്റിയിൽ; ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും

വീണ നായർ ട്വന്റി ട്വന്റിയിൽ; ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും കൊച്ചി: ചലച്ചിത്രതാരം...

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: പി.ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് തൊടുപുഴ സ്ഥാനാർഥി

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: പി.ജെ ജോസഫിന്റെ മകൻ...

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ കൊല്ലം: കൊട്ടാരക്കര താലൂക്ക്...

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട് ജറുസലം:...

വിവാഹ വിരുന്നിൽ രസഗുള വില്ലനായി; 41കാരന് ദാരുണാന്ത്യം

വിവാഹ വിരുന്നിൽ രസഗുള വില്ലനായി; 41കാരന് ദാരുണാന്ത്യം ജംഷഡ്പുര്‍: വിവാഹ സല്‍ക്കാരത്തിനിടെ രസഗുള...

Related Articles

Popular Categories

spot_imgspot_img