web analytics

മഴ കളിച്ചു; പരമ്പര ഇന്ത്യയ്ക്ക്; അഭിഷേക് ശര്‍മ ടൂര്‍ണമെന്റിലെ താരം

മഴ കളിച്ചു; പരമ്പര ഇന്ത്യയ്ക്ക്; അഭിഷേക് ശര്‍മ ടൂര്‍ണമെന്റിലെ താരം

ബ്രിസ്ബെയ്ന്‍: കനത്ത മഴയെത്തുടർന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാം ടി20 മത്സരം ഉപേക്ഷിക്കേണ്ടിവന്നു.

ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ മികച്ച താരമായി അഭിഷേക് ശര്‍മയെ തെരഞ്ഞെടുത്തു.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസെടുത്തിരിക്കെയാണ് മഴമൂലം മത്സരം നിർത്തിവെച്ചത്.

16 പന്തിൽ 29 റൺസുമായി ശുഭ്മാൻ ഗില്ലും, 13 പന്തിൽ 23 റൺസുമായി അഭിഷേക് ശർമ്മയുമായിരുന്നു ക്രീസിൽ. തുടർന്ന് ശക്തമായ മഴ പെയ്തതിനാൽ കളി പുനരാരംഭിക്കാനായില്ല.

മുഴുവൻ പരമ്പരയിലും മികച്ച ഫോമിൽ കാണപ്പെട്ട അഭിഷേക് ശർമ്മ 1000 ടി20 റൺസെന്ന നാഴികക്കല്ല് പിന്നിട്ടു.

വെറും 528 പന്തുകളിൽ ആയിരം റൺസ് നേടുന്ന ഏറ്റവും വേഗമേറിയ ഇന്ത്യൻ താരമായാണ് അദ്ദേഹം റെക്കോർഡ് കുറിച്ചത്.

ഇതോടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ (573 പന്ത്) റെക്കോർഡ് തകർന്നു. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളിൽ (28) ആയിരം റൺസ് നേടുന്ന ഇന്ത്യൻ താരങ്ങളിൽ വിരാട് കോഹ്‌ലിക്കു (27 ഇന്നിങ്‌സ്) പിന്നിൽ രണ്ടാമതും അഭിഷേക്.

മഴ മൂലം ആദ്യ ടി20യും ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യ പരമ്പര 2-1ന് നേടി.

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ടി20 പരമ്പര ജയമാണിത്. 2023-24ലും 2022ലും ഇന്ത്യ യഥാക്രമം 4-1നും 2-1നും പരമ്പരകൾ സ്വന്തമാക്കിയിരുന്നു.

16 പന്തില്‍ 29 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 13 പന്തില്‍ 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍.

പിന്നീട് കനത്ത മഴ തുടര്‍ന്നതിനാല്‍ പുനരാരംഭിക്കാനായില്ല. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

പരമ്പരയിലുടനീളം ഫോം കണ്ടെത്താന്‍ വിഷമിച്ച ഗില്‍, തുടക്കം മുതല്‍ ഓസീസ് ബൗളര്‍മാരെ പ്രഹരിച്ചു.

നേരിട്ട രണ്ടാം പന്തില്‍ തന്നെ ഫോറടിച്ച ഗില്‍, മൂന്നാം ഓവറില്‍ തുടര്‍ച്ചയായി നാലു പന്തുകള്‍ ബൗണ്ടറി കടത്തി.

ആറു ഫോറുകളാണ് ഗില്‍ അടിച്ചത്. അഭിഷേക് ശര്‍മ ഒരു സിക്‌സും ഒരു ഫോറുമടിച്ചു. ടി20യില്‍ 1000 റണ്‍സെന്ന നാഴികക്കലും അഭിഷേക് ശര്‍മ പിന്നിട്ടു.

ഏറ്റവും കുറഞ്ഞ പന്തില്‍ (528) ആയിരം റണ്‍സു പിന്നിടുന്ന താരമെന്ന റെക്കോര്‍ഡും അഭിഷേകിന്റെ പേരിലായി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ (573) റെക്കോര്‍ഡാണ് തകര്‍ത്തത്. ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോഹ്‌ലിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് അഭിഷേക് ശര്‍മ.

വിരാട് കോഹ്‌ലി 27 ഇന്നിങ്‌സുകളില്‍നിന്ന് ആയിരം റണ്‍സു തികച്ചപ്പോള്‍ അഭിഷേക് നേട്ടത്തിലെത്താന്‍ എടുത്തത് 28 ഇന്നിങ്‌സുകള്‍.

അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 2-1ന് ടി20 പരമ്പര സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ടി20 പരമ്പര ജയമാണിത്.

2023-24ലും 2022ലും ഓസ്‌ട്രേലിയ ഇന്ത്യയില്‍ ടി20 പരമ്പര കളിച്ചപ്പോള്‍ ഇന്ത്യ യഥാക്രമം 4-1നും 2-1നും പരമ്പര സ്വന്തമാക്കിയിരുന്നു

English Summary:

The fifth T20 between India and Australia in Brisbane was abandoned due to rain, handing India a 2–1 series win. Abhishek Sharma was named Player of the Series. Before rain stopped play, India had scored 52/0 in 4.5 overs, with Shubman Gill (29) and Abhishek Sharma (23) at the crease.

india-australia-fifth-t20-abandoned-series-win

India vs Australia, T20 Series, Brisbane, Abhishek Sharma, Shubman Gill, Rain abandoned, Cricket News, Virat Kohli, Suryakumar Yadav, Team India

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു; വിമാനത്താവളത്തിന് സമീപം സ്ഫോടനം

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇസ്രയേൽ ഇറാനുനേരെയുള്ള ആക്രമണം...

വാർത്താ ചാനലുകൾക്ക് വലിയ തിരിച്ചടി! എല്ലാ ന്യൂസ് ചാനലുകളുടെയും ടി.വി റേറ്റിങ് നാല് ആഴ്ചത്തേക്ക് നിർത്തി

വാർത്താ ചാനലുകൾക്ക് വലിയ തിരിച്ചടി! എല്ലാ ന്യൂസ് ചാനലുകളുടെയും ടി.വി റേറ്റിങ്...

നാമക്കൽ മുട്ട കയറ്റുമതി നിലച്ചു; ദിവസവും 5 കോടി രൂപ നഷ്ടം

നാമക്കൽ മുട്ട കയറ്റുമതി നിലച്ചു; ദിവസവും 5 കോടി രൂപ നഷ്ടം ഇസ്രയേൽ–ഇറാൻ...

ഗുരുവായൂരപ്പന് ഉപ്പുമാങ്ങ നിവേദ്യം ഒരുക്കിയ നാരായണിക്കുട്ടി പിഷാരസ്യാർ അന്തരിച്ചു

ഗുരുവായൂരപ്പന് ഉപ്പുമാങ്ങ നിവേദ്യം ഒരുക്കിയ നാരായണിക്കുട്ടി പിഷാരസ്യാർ അന്തരിച്ചു ആറു പതിറ്റാണ്ടിലേറെ ഗുരുവായൂരപ്പന്...

സില്‍വര്‍ലൈന്‍ തിരിച്ചുവരുന്നു? കേരളത്തിന് മുന്നിൽ റെയില്‍വേ വച്ച പുതിയ ‘നിബന്ധന’ ഇതാണ്

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെ സംബന്ധിച്ച്...

ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; വായ പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ചു, കൈകാലുകൾ കെട്ടിയിട്ടു

ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കോയമ്പത്തൂരിലെ പ്രമുഖ വ്യവസായ...

Related Articles

Popular Categories

spot_imgspot_img