പാരിസ്: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കി മുന്നോട്ട്. മൂന്നാം പോരാട്ടത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ 3-0ത്തിനു വീഴ്ത്തി.Indias second win in men’s hockey at Olympics
ഇരട്ട ഗോളുകളുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് മുന്നില്‍ നിന്നു നയിച്ചു. കളിയുടെ 11, 19 മിനിറ്റുകളിലാണ് നായകന്‍ ഗോളുകള്‍ നേടിയത്. ഈ ഒളിംപിക്സില്‍ ഹര്‍മന്‍പ്രീത് നാല് ഗോളുകള്‍ ഇതുവരെ നേടിയിട്ടുണ്ട്.
കളിയുടെ മൂന്നാം ക്വാര്‍ട്ടറിന്‍റെ അവസാന സമയത്ത് അയര്‍ലന്‍ഡിനു അനുകൂലമായി തുടരെ പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും മലയാളി വെറ്ററന്‍ ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന്‍റെ പരിചയ സമ്പത്ത് ഇന്ത്യക്ക് തുണയായി. നിലവില്‍ പൂള്‍ ബിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ആദ്യ നാല് സ്ഥാനത്തുള്ള ടീമുകളാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറുക.
ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തിയാണ് തുടങ്ങിയത്. രണ്ടാം പോരാട്ടത്തില്‍ 2016ലെ റിയോ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാക്കളും കരുത്തരുമായ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി. പിന്നാലെയാണ് അയര്‍ലന്‍ഡിനെ വീഴ്ത്തിയത്.