വയനാട്: അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി പോയിരുന്ന ആംബുലൻസിന് മാർഗതടസം സൃഷ്‌ടിച്ച സംഭവത്തിൽ സ്‌കൂട്ടർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. കോഴിക്കോട് ചെലവൂർ സ്വദേശി സി കെ ജഫ്‌നാസിനെതിരെയാണ് നടപടി. ആറുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തു. 5000 രൂപ പിഴയും ഈടാക്കി.(Incident where an ambulance carrying patient was obstructed; biker’s license suspended)
മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു വരുംവഴിയാണ് ആംബുലൻസിന് ബൈക്ക് തടസം സൃഷ്‌ടിച്ചത്. അടിവാരം മുതൽ കാരന്തൂർ വരെ 22 കിലോമീറ്റർ ആണ് ഇയാൾ സൈഡ് കൊടുക്കാതെ വണ്ടി ഓടിച്ചത്. ഇതുമൂലം രോഗിയെ ആശുപതിയിലെത്തിക്കാൻ ഒരു മണിക്കൂർ വൈകിയെന്ന് ആംബുലൻസ് ഡ്രൈവർ ഉനൈസ് പറഞ്ഞു. നിരന്തരം ഹോണ്‍ അടിച്ചിട്ടും സൈറണ്‍ മുഴക്കിയിട്ടും വഴി തന്നില്ലെന്നും ഡ്രൈവർ പറഞ്ഞിരുന്നു.