web analytics

പ്രതികള്‍ കുറ്റം സമ്മതിച്ചു

പ്രതികള്‍ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

അട്ടകുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികളെ കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്.

സ്ഥാപനത്തിൽ നിന്നും 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് പ്രതികള്‍ സമ്മതിച്ചു. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നതായിരുന്നു ദിയ കൃഷ്ണ പരാതി നൽകിയിരുന്നത്.

ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസായാതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതികളില്‍ രണ്ടുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്.

കേസിൽ വിനീത, രാധു എന്നിവരാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു ഇതിന് പിന്നാലെയാണ് കീഴടങ്ങൽ.

അതേസമയം, ദിവ്യ എന്ന പ്രതി ഹാജരായിട്ടില്ല. മൂന്ന് ജീവനക്കാരികൾക്ക് എതിരെയായിരുന്നു ദിയ പരാതി നൽകിയത്. ഇവരിൽ രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ മുൻകൂർ ജാമ്യം നിഷേധിച്ച കോടതി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ നിർദ്ദേശം നൽകിയത്. ദിയയുടെ വിവാഹം കഴിഞ്ഞതോടെ കടയിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്.

സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ച് തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിൻറെ പരാതി.

ദിയയുടെ കടയിൽ നിന്നും ജീവനക്കാരികൾ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലുള്ളതായിരുന്നു മുൻ ജീവനക്കാരുടെ ബാങ്ക് രേഖകൾ.

‘അശ്വിൻ രാത്രി വിളിച്ചിട്ട് പൂവാലനെ പോലെ സംസാരിക്കും’; അവന്‍ മണ്ണുവാരി തിന്നാറില്ലെന്ന് ദിയ, കമന്റ് വൈറൽ

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ് നടന്‍ കൃഷ്ണ കുമാറിന്റെ മകളും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥപനത്തിലെ സാമ്പത്തിക തട്ടിപ്പ്.

നടിമാരടക്കം നിരവധി പേരാണ് കൃഷ്ണ കുമാറിനെയും കുടുംബത്തെയും പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട ഒരു റീലിലെ ദിയയുടെ മറുപടി വൈറലാകുകയാണ്.

കേസിൽ കുറ്റാരോപിതയുമായ യുവതിയുടെ വീഡിയോക്ക് താഴെയാണ് ദിയ കമന്റിട്ടത്. ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷ് രാത്രി ഫോണ്‍ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്ന യുവതിയുടെ ആരോപണത്തിനാണ് ദിയ മറുപടി നല്‍കിയിരിക്കുന്നത്.

”രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭര്‍ത്താവ് പായ്ക്ക് ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നത്. രാത്രി ഒരു മണിക്കും രണ്ട് മണിക്കും വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്ന് ചോദിക്കും.

പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നത്” എന്നാണ് വീഡിയോയില്‍ യുവതി ആരോപിക്കുന്നത്. എന്നാൽ ”വീട്ടില്‍ ബിരിയാണി ആണ് മോളെ. മണ്ണുവാരി അവന്‍ തിന്നാറില്ല” എന്നായിരുന്നു ദിയയുടെ മറുപടി.

ഇന്നത്തെ മികച്ച കോമഡി അവാര്‍ഡ് ഈ പെണ്‍കുട്ടിക്ക് എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്. പിന്നാലെ ദിയ കൃഷ്ണ മറുപടിയുമായി എത്തുകയായിരുന്നു.

ദിയയുടെ ചുട്ട മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ ഈ കമന്റിന് ഒരു ലക്ഷത്തിലധികം ലൈക്ക് ആണ് ലഭിച്ചിരിക്കുന്നത്.

ദിയയ്ക്ക് പിന്തുണയുമായി താരങ്ങളുമെത്തുന്നുണ്ട്. ‘ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം’ എന്നാണ് നടി സ്വാസിക കമന്റ് ചെയ്തിരിക്കുന്നത്. ഇവരെ ജയിലില്‍ കൊണ്ടു പോകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് എന്നും സ്വാസിക കമന്റിൽ പറയുന്നു.

Summary: In the financial fraud case linked to actress Diya Krishna’s firm, the accused have reportedly confessed to the crime. Two suspects, who were under remand at Attakulangara Women’s Prison, were taken into custody by the investigation team for evidence collection.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img