തിരുവനന്തപുരം നഗരമധ്യത്തിൽ മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടവും കത്തിക്കുത്തും. പവർഹൗസ് റോഡിലാണ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തില്‍ തമിഴ്‍നാട് സ്വദേശികളായ കുമാര്‍, സുരേഷ് എന്നിവർക്ക് പരിക്കേറ്റു. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണു വിവരം. In the center of Thiruvananthapuram, the liquor gangs are unleashed, fighting each other
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഫോർട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. അക്രമികളില്‍ ഒരാളായ മുത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.