വ​ണ്ടി​പ്പെ​രി​യാ​റി​ൽ ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി അ​ർ​ജു​ൻ ​വിചാ​ര​ണ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യി

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​ർ​ജു​ൻ കട്ടപ്പനയിലെ വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ഹൈ​ക്കോ​ട​തിയുടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​തി ക​ട്ട​പ്പ​ന പോ​ക്‌​സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

കേ​സുമായി ബന്ധപ്പെട്ട് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ‌ക​ട്ട​പ്പ​ന കോ​ട​തി പ്ര​തി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ഇതിന് പി​ന്നാ​ലെ കു​ടും​ബ​വും സ​ർ​ക്കാ​രും ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി.

അ​ർ​ജു​ൻ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചതിനെ തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കി​ല്ലെ​ന്ന് സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും പ്ര​തി ഹാ​ജ​രാ​യി​രു​ന്നി​ല്ല.

ഇ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യി 50000 രൂ​പ​യു​ടെ​യും ര​ണ്ട് ആ​ൾ ജാ​മ്യ​ത്തി​ൻറെ​യും ബോ​ണ്ട് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

Related Articles

Popular Categories

spot_imgspot_img