കേരളത്തിൽ ഇനി വീടുകൾ തോറും മദ്യം എത്തിക്കും; ചാത്തൻ വാങ്ങിയിട്ട് കാര്യമില്ല, പ്രീമിയം വാങ്ങണം; ബുക്കിംഗിന് ആധാർ നിർബന്ധം; പുതിയ നിർദേശത്തിന് കൈയ്യടിച്ച് കുടിയൻമാർ

തിരുവനന്തപുരം: കേരളത്തിൽ  പ്രീമിയംമദ്യങ്ങൾ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ വീടുകളിലെത്തിച്ച് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസം മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. ദുരുപയോഗം തടയാന്‍ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഓണ്‍ലൈന്‍ ബുക്കിംഗിന് നിര്‍ബന്ധമാക്കിയേക്കും.
മദ്യം വീടുകളില്‍ എത്തിക്കുന്നതു സംബന്ധിച്ച് കരട് തയ്യാറാക്കി സി.പി.എമ്മിലും ഇടതുമുന്നണിയിലുമടക്കം ചര്‍ച്ച ചെയ്തശേഷമാകും അന്തിമ തീരുമാനം വരിക. ഇത് നടപ്പാക്കണമെങ്കിൽ അബ്കാരി നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. ഒഡിഷയിലും 2020ല്‍ പശ്ചിമ ബംഗാളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
അതേസമയം, കേരളത്തിൽ എതിര്‍പ്പുണ്ടാകാന്‍ സാദ്ധ്യത ഏറെയാണ്. കൊവിഡ് കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് ഹോം ഡെലിവറിയെക്കുറിച്ച് ആലോചിച്ചെങ്കിലും എതിര്‍പ്പുയര്‍ന്നതോടെ പദ്ധതി ഉപേക്ഷിച്ചിരുന്നു.
ജൂണ്‍ 13ന് ബാറുടമകളുടെയും മദ്യവിതരണ കമ്പനി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മന്ത്രി വിളിച്ചിച്ചുണ്ട്. തുടര്‍ന്ന് ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തശേഷമാകും ഡ്രൈ ഡേ ഒഴിവാക്കുന്നതിലും അന്തിമ തീരുമാനം.
ബാറുടമകള്‍ ഡ്രൈ ഡേ ഒഴിവാക്കുന്ന കാര്യത്തിൽ കാര്യമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ ശക്തമായ രാഷ്ട്രീയ എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്.
പ്രതിദിനം ശരാശരി 50 കോടിയോളമാണ് ബെവ്‌കോയുടെ ആകെ വിറ്റുവരവ്. ഡ്രൈ ഡേ ഒഴിവാക്കിയാല്‍ വര്‍ഷത്തില്‍ 12 ദിവസത്തെ അധികവരുമാനം സര്‍ക്കാരിന് കിട്ടും.
എന്തായാലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷമാകും പുതിയ മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിക്കുക.ഹോം ഡെലിവറി നേട്ടങ്ങള്‍ ഇവയൊക്കെ: ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ചില്ലറ വില്പനശാലകളിലെ തിരക്ക് ഒരുപരിധിവരെ കുറയ്ക്കാം. വീടുകളിലെത്തിക്കുന്നതിന് മൂവായിരം പേര്‍ക്കെങ്കിലും ജോലി സാദ്ധ്യത.പ്രീമിയം ബ്രാന്‍ഡുകളുടെ വില്പന വര്‍ദ്ധിക്കുന്നതിലൂടെ സര്‍ക്കാര്‍ വരുമാനം കൂടും.
spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

Related Articles

Popular Categories

spot_imgspot_img