web analytics

ഇടുക്കിയിൽ ചക്ക തലയില്‍ വീണ് വയോധികനു ദാരുണാന്ത്യം; ഏണി ചാരുന്നതിനിടെ ചക്ക അടർന്നുവീണു

ഇടുക്കി എട്ടാംമൈല്‍ കല്ലോലിക്കല്‍ ദാമോദരന്‍ നായര്‍(72) ആണ് മരിച്ചത്. ഞായര്‍ പകല്‍ മൂന്നോടെയാണ് സംഭവം. പുരയിടത്തിലെ പ്ലാവില്‍ നിന്ന് ചക്കയിടാനായി എത്തിയതായിരുന്നു ഇദ്ദേഹം. ഏണി ചാരുന്നതിനിടെ ചക്ക അടര്‍ന്ന് തലയില്‍ പതിക്കുകയായിരുന്നു. (In Idukki, an elderly man met a tragic end after a Jackfruit fell on his head)

ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തങ്കമണി പൊലീസ് നടപടി സവീകരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ചിന്നമ്മ. മക്കള്‍: ലേഖ, ജയശ്രീ, ശ്രീകല. മരുമക്കള്‍: രാധാകൃഷ്ണന്‍, മനോജ്, അനൂപ്.

ALSO READ:

ഇന്ത്യയിലെ ശ്വാസകോശ അർബുദ രോഗികളിലധികവും പുകവലിക്കാത്തവർ; എന്നാൽ അർബുദരോഗികളുടെ എണ്ണത്തിൽ വൻ വർധനയും; കാരണം മറ്റൊന്നാണ് !

ഏകദേശം പത്ത് വർഷം മുമ്പാണ് ഇന്ത്യയിൽ ശ്വാസകോശ അർബുദം പ്രത്യക്ഷപ്പെടുന്നത്.ശ്വാസകോശ അർബുദത്തിന്റെ നിരക്ക് 1990 ൽ 6.62 ശതമാനമായിരുന്നു.ഇത് 2019 ആയപ്പോഴേക്കും 7.7 ശതമാനമായി ഉയർന്നു. 2020ൽ ഏറ്റവും കൂടുതൽ ശ്വാസകോശ അർബുദ രോഗം റിപ്പോർട്ട് ചെയ്തത് ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ്.

ആസ്‌ബെറ്റോസ്,ക്രോമിയം,കാഡ്മിയം,അർസെനിക്,കൽക്കരി,സെക്കൻഡ്ഹാൻഡ് സ്‌മോക്കിങ് തുടങ്ങിയവയെല്ലാം ശ്വാസകോശ അർബുദം വർധിപ്പിക്കുമെന്നതിന് പ്രധാനകാരണങ്ങളാണെന്നും ഗവേഷകർ പറയുന്നു. വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ 40 നഗരങ്ങളിൽ 37 എണ്ണവും ദക്ഷിണേഷ്യയിലാണ്. ഇതിൽ ഏറ്റവും മലിനമായ നാല് രാജ്യങ്ങളുടെ പട്ടികയിൽ ഒന്ന് ഇന്ത്യയാണെന്നും ഗവേഷകർ പറയുന്നു.

ഇന്ത്യയിലെ ശ്വാസകോശ അർബുദ രോഗികളിൽ ഭൂരിഭാഗവും പുകവലിക്കാത്തവരെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. പുകവലിക്കാത്തവരിൽ പോലും വായു മലിനീകരണം ശ്വാസകോശ അർബുദത്തിന് കാരണമാകുന്നെന്നും ഗവേഷകർ പറയുന്നു. ദി ലാൻസെറ്റ് റീജണൽ ഹെൽത്ത് സൗത്ത്-ഈസ്റ്റ് ഏഷ്യ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Other news

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി നഗരം

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി...

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്,...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു

കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ശക്തം; ഡി.എം.കെ പട്ടികയ്ക്ക് മുന്നോടിയായി ചർച്ചകൾ ചൂടുപിടിക്കുന്നു കനിമൊഴി...

28 ദിവസത്തെ റീചാർജ് ‘ഗെയിം’ അവസാനിക്കുന്നു; ഇനി നിർബന്ധം 30 ദിവസത്തെ പ്ലാൻ!

28 ദിവസത്തെ റീചാർജ് ‘ഗെയിം’ അവസാനിക്കുന്നു; ഇനി നിർബന്ധം 30 ദിവസത്തെ...

ഷാർജയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സഹപ്രവർത്തകൻ അറസ്റ്റിൽ

ഷാർജയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സഹപ്രവർത്തകൻ അറസ്റ്റിൽ ഷാർജ: യുഎഇയിലെ ഷാർജയിൽ ജോലിസ്ഥലത്തെ...

Related Articles

Popular Categories

spot_imgspot_img