web analytics

ഇടുക്കിയിൽ അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ള യുവാവ് ഏഴരക്കിലോ കഞ്ചാവുമായി പിടിയിൽ

അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന ആളെ ഏഴര കിലോ കഞ്ചാവുമായി നെടുങ്കണ്ടം പോലീസ് പിടികൂടി. മുണ്ടക്കയത്ത് സ്ഥിരതാമസക്കാരനായ കൂട്ടാര്‍ കളപ്പുരയ്ക്കല്‍ ജിതിനെ(42)യാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം രാമക്കല്‍മേട്ടില്‍ നെടുങ്കണ്ടം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. ജിതിന്‍ കുറെ നാള്‍ ആന്ധ്രയില്‍ ജോലി ചെയ്തിരുന്നു. ഈ ബന്ധം ഉപയോഗിച്ച് ആന്ധ്രയില്‍ നിന്നോ ഒറീസയില്‍ നിന്നോ ആണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.

ഇയാള്‍ക്ക് ലഹരി മാഫിയാ സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. അടുത്തിടെ സംസ്ഥാനത്തെ പലയിടത്തുനിന്നായി കഞ്ചാവ് പിടികൂടിയ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇയാള്‍ ഉള്‍പ്പെട്ട സംഘമാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് നെടുങ്കണ്ടം പോലീസ് രാമക്കല്‍മേട്ടില്‍ പരിശോധന നടത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Read also: ഇടുക്കിയിൽ വൈദ്യുതി ലൈനിൽ വീണ മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

ഗില്ലിനായി വാദിച്ചവർ 2! വേണ്ടെന്നു പറഞ്ഞവർ 3; ‘പൊരിഞ്ഞയടി’ ടീം സെലക്ഷനില്‍ സംഭവിച്ചതിങ്ങനെ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഏറ്റവും വലിയ ചർച്ചയായി...

കുഞ്ഞുമനസ്സ് നോവിക്കാനാകില്ല; കൂട്ടുകാരന്‍റെ വിയോഗം മറച്ചുവെച്ച് കുട്ടികളോട് ഓർമ്മക്കുറിപ്പ് എഴുതിപ്പിച്ച അധ്യാപിക

കുഞ്ഞുമനസ്സ് നോവിക്കാനാകില്ല; കൂട്ടുകാരന്‍റെ വിയോഗം മറച്ചുവെച്ച് കുട്ടികളോട് ഓർമ്മക്കുറിപ്പ് എഴുതിപ്പിച്ച അധ്യാപിക കുഞ്ഞു...

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ്

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ് ഭക്ഷണപ്രേമികളായ...

ശബരിമലയിൽ ഇനി ‘രുചിമേളം’; തീർഥാടകർക്ക് സദ്യയൊരുക്കി ദേവസ്വം ബോർഡ്‌

ശബരിമല: അയ്യപ്പദർശനത്തിനെത്തുന്ന തീർഥാടകർക്ക് ഇനിമുതൽ ഇലയിൽ വിളമ്പിയ കേരളീയ സദ്യയുടെ രുചിയറിയാം. ...

‘ഇത് ഹിന്ദുരാജ്യം, ഇവിടെ ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാന്‍ അനുവദിക്കില്ല’; ഭീഷണിയുമായി സംഘപരിവാർ അനുകൂലികൾ: സംഭവം ഒഡീഷയിൽ

ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാന്‍ അനുവദിക്കില്ല';ഭീഷണിയുമായി സംഘപരിവാർ അനുകൂലികൾ ഭുവനേശ്വർ: ഒഡീഷയിൽ ക്രിസ്മസിനോടനുബന്ധിച്ച്...

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ്

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ് കൽപ്പറ്റ:...

Related Articles

Popular Categories

spot_imgspot_img